തറ നിലവാരമുള്ള അമ്പയറിംഗ്, തുറന്നടിച്ച് ഹോള്‍ഡിംഗ്, വിന്‍ഡീസിനും പ്രതിഷേധം
ലണ്ടന്‍: ലോകകപ്പിലെ അമ്പയറിംഗിനെതിരെ തുറന്നടിച്ച് ഇതിഹാസ താരം മൈക്കല്‍ ഹോള്‍ഡിംഗ്. അതിക്രമമാണ് അമ്പയറിംഗെന്ന പേരില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയതെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. ഓസ്‌ട്രേലിയ വെസ്റ്റിന്‍ഡീസ് മത്സരത്തിലെ മോശം അമ്പയറിംഗാണ് ഹോള്‍ഡിംഗിനെ ചൊടിപ്പിച്ചത്. മത്സരത്തില്‍ 15 റണ്‍സിന് വെസ്റ്റിന്‍ഡീസ് തോല്‍ക്കുകയും ചെയ്തു. മത്സരത്തില്‍ ഗുരുതരമായ നിരവധി പിഴവുകളാണ് അമ്പയര്‍മാരായ ക്രിസ് ഗഫാനെയും രുചിര പല്ലിയാഗുരുഗെയും വരുത്തിയത്.

മത്സരത്തില്‍ നിര്‍ണായകമായ ഒരു നോബോള്‍ അമ്പയര്‍ വിളിക്കാത്തത് ഇപ്പോള്‍ വന്‍ വിവാദത്തിലായിരിക്കുകയാണ്. തൊട്ടടുത്ത പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയില്‍ പുറത്താവുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നെങ്കില്‍ മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ ഈ പന്ത് ഫ്രീ ഹിറ്റാവുമായിരുന്നു. ലോകകപ്പ് പോലൊരു മത്സരത്തില്‍ ഇത്രയും ഗുരുതരമായ പിഴവുകള്‍ വന്നത് ഐസിസിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
മത്സരത്തില്‍ മൂന്ന് തവണയാണ് ഗെയില്‍ ഔട്ട് ആണെന്ന് അമ്പയര്‍മാര്‍ വിധിച്ചത്. ഇതില്‍ രണ്ടെണ്ണം ഗെയില്‍ അപ്പീലിന് നല്‍കിയതോടെ ഔട്ടല്ലെന്ന് തെളിഞ്ഞു. മൂന്നാമതും റിവ്യൂ കൊടുത്തെങ്കിലും ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. എന്നാല്‍ ഈ പന്തിന് തൊട്ടുമുമ്പുള്ള പന്ത് നോബോളായിരുന്നു. അത്രയും വലിയൊരു നോബോള്‍ ശ്രദ്ധയില്‍പ്പെടാത്തത് വലിയ പിഴവാണെന്ന് ഹോള്‍ഡിംഗ് ചൂണ്ടിക്കാണിക്കുന്നു.
അമ്പയര്‍മാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. പക്ഷേ അമ്പയറിംഗ് മോശമാണെന്ന് പറയാതിരിക്കാന്‍ വയ്യ. മത്സരത്തിനിടെയായിരുന്നു ഹോള്‍ഡിംഗിന്റെ പരാമര്‍ശം. മുമ്പൊക്കെ അമ്പയര്‍മാര്‍ക്ക് ഒരിക്കല്‍ തെറ്റുപ്പറ്റാറുണ്ടായിരുന്നു. എന്നാല്‍ ഇത് ഒരു മത്സരത്തില്‍ തന്നെ പലതവണയാണ് പിഴവ് സംഭവിച്ചതെന്നും ഹോള്‍ഡിംഗ് പറയുന്നു. അതേസമയം അമ്പയര്‍മാരുടെ നിലവാരം തന്നെ അസ്വസ്ഥമാക്കുന്നുവെന്നും ബ്രാത്ത് വെയിറ്റും പ്രതികരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications