ബിസിസിഐ ഇന്ത്യയിലെ അമ്പയര്‍മാരുടെ വേതനം ഇരട്ടിപ്പിച്ചു; കളിക്കാര്‍ക്ക് ഞെട്ടല്‍
മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് സംഘടനകളിലൊന്നായ ബിസിസിഐ ആഭ്യന്തര ക്രിക്കറ്റില്‍ മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍മാരുടെ വേതനം കുത്തനെ വര്‍ദ്ധിപ്പിച്ചു. ഇതോടെ ഇനിമുതല്‍ കളിക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ അമ്പയര്‍മാര്‍ക്ക് ലഭിക്കും. കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേര്‍ഴ്‌സിന്റെയും ക്രിക്കറ്റ് ഓപ്പറേഷന്‍ ഡിവിഷന്റെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.
ബിസിസിഐ അംഗീകരിച്ചതുപ്രകാരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പയര്‍മാര്‍ക്ക് ഒരുദിവസം 40,000 രൂപ വേതനം ലഭിക്കും. 50 ഓവര്‍, ടി20 മത്സരങ്ങളില്‍ ഇത് 20,000 ആയിരിക്കും. നേരത്തെ ഇത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരുദിവസം 20,000 രൂപയും 50 ഓവര്‍, ടി20 മത്സരങ്ങളില്‍ 10,000 രൂപയുമായിരുന്നു. ചതുര്‍ദിന മത്സരങ്ങളില്‍ മാച്ച് റഫറിമാരുടെ വേതനം 30,000 ആയി ഉയര്‍ത്തി. ത്രിദിന, 50 ഓവര്‍, ടി20 മത്സരങ്ങളില്‍ ഇത് 15,000 രൂപയുമായിരിക്കും.

അതേസമയം, കളിക്കാര്‍ക്ക് ഒരു ദിവസം 35,000 രൂപവീതമാണ് ചതുര്‍ദിന മത്സരങ്ങള്‍ക്ക് ലഭിക്കുന്നത്. മറ്റു മത്സരങ്ങളില്‍ ഇവ 17,500 രൂപയുമാണ്. ക്രിക്കറ്റ് സ്‌കോറര്‍മാര്‍ക്ക് ചതുര്‍ദിന മത്സരങ്ങള്‍ക്ക് ദിവസവും 10,000 രൂപവീതം ലഭിക്കും. ടി20ക്ക് 5,000വും ലഭിക്കും. വീഡിയോ അനലിസ്റ്റുമാര്‍ക്ക് 15,000 വീതമാണ് ഫസ്റ്റ് ക്ലാസിലെ ദിവസവേതനം. പരിമിത ഓവര്‍ കളികള്‍ക്ക് 7,500 രൂപവീതവും ലഭിക്കും.
സെലക്ഷന്‍ കമ്മറ്റി മെമ്പര്‍മാര്‍ക്കും ശമ്പള വര്‍ധന നടപ്പാക്കുന്നുണ്ട്. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന് വര്‍ഷം 80 ലക്ഷം രൂപ ആണ് ഇപ്പോഴത്തെ പ്രതിഫലം. മറ്റു രണ്ടു പേര്‍ക്ക് 60 ലക്ഷം രൂപവീതവും നല്‍കുന്നു. ഇനിമുതല്‍ ചെയര്‍മാന് ഒരു കോടി രൂപയും മറ്റുള്ളവര്‍ക്ക് 75-80 ലക്ഷം രൂപയും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications