ആര്‍സിബിയെ 'തോല്‍പ്പിച്ച' മലിങ്കയുടെ നോ ബോള്‍... അംപയറുടെ നോട്ടം എങ്ങോട്ട്? ഇതാണ് സംഭവം

By Manu
അംപയര്‍ രവിയുടെ പിഴവ്, നടപടിയെടുക്കും | Oneindia Malayalam

ബെംഗളൂരു: ആര്‍ അശ്വിന്റെ മങ്കാദിങ് സംഭവത്തിനു പിന്നാലെ ഐപിഎല്ലിനു നാണക്കേടുണ്ടാക്കുന്ന പുതിയൊരു കാര്യവും കൂടി സംഭവിച്ചിരിക്കുകയാണ്. അംപയര്‍മാരുടെ കണ്ണില്‍പ്പെടാതെ പോയ നോ ബോളിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന സംസാരം. വ്യാഴാഴ്ച വിരാട് കോലിയും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന കളിക്കിടെയായിരുന്നു സംഭവം. അവസാന പന്തില്‍ ആര്‍സിബിക്കു ജയിക്കാന്‍ ഏഴു റണ്‍സാണ് വേണ്ടിയിരുന്നത്. സിക്‌സര്‍ നേടിയാല്‍പ്പോലും സ്‌കോര്‍ തുല്യമാവുകയേ ഉള്ളൂ. ഒരു നോ ബോളും തുടര്‍ന്നൊരു സിക്‌സറും ലഭിച്ചാല്‍ അവര്‍ക്കു വിജയസാധ്യത ഉണ്ടായിരുന്നു.

ജയിക്കാന്‍ എന്തിന് മങ്കാദിങ്? വന്നത് അതിനല്ലെന്ന് ബോള്‍ട്ട്... അശ്വിന് വീണ്ടും നാണക്കേട്

ലസിത് മലിങ്കയുടെ അവസാന ബോള്‍ നോ ബോളായിരുന്നെങ്കിലും ഇത് അപംയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഫലമാവട്ടെ ആര്‍സിബി ആറു റണ്‍സിനു തോല്‍ക്കുകയും ചെയ്തു. മല്‍സരശേഷം അംപയറിങിനെതിരേ ആര്‍ബിസി ക്യാപ്റ്റന്‍ കോലി രംഗത്തു വരികയും ചെയ്തിരുന്നു. അവസാനത്തെ പന്ത് നോ ബോളായിരുന്നുവെന്ന് അംപയറുടെ ശ്രദ്ധയില്‍ പെടാതിരിക്കാനുള്ള പ്രധാന കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

അംപയര്‍ രവിയുടെ പിഴവ്

അംപയര്‍ രവിയുടെ പിഴവ്

അംപയര്‍ എസ് രവിക്കു സംഭവിച്ച ഗുരുതര പിഴവാണ് ഒരു പക്ഷെ ജയിക്കുമായിരുന്ന കളി ആര്‍സിബിയില്‍ നിന്നും തട്ടിയെടുത്തത്. ടൂര്‍ണമെന്റ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ടിസിന്റെ സീനിയര്‍ ഒഫീഷ്യലാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

മല്‍സരത്തിന്റെ സ്ലോ മോഷ്യന്‍ വീഡിയോ പരിശോധിച്ചു. അപ്പോഴാണ് അംപയറുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ തെറ്റ് ശ്രദ്ധയില്‍പ്പെട്ടത്. മലിങ്ക ഇന്നിങ്‌സിലെ അവസാന പന്തെറിയുമ്പോള്‍ അംപയറുടെ നോട്ടം ബൗളറുടെ മുന്‍കാലിലേക്ക് അല്ലായിരുന്നു. മറിച്ച് ക്രീസിലുള്ള ബാറ്റ്‌സ്മാനെയാണ് അദ്ദേഹം ശ്രദ്ധിച്ചതെന്നു ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ അംപയര്‍മാര്‍ സ്ഥിരം ചെയ്യുന്നത്

ഇന്ത്യന്‍ അംപയര്‍മാര്‍ സ്ഥിരം ചെയ്യുന്നത്

ഇന്ത്യന്‍ അംപയര്‍മാരില്‍ കൂടുതല്‍ പേരും അടുത്ത കാലത്തായി സ്ഥിരമായി ഇതു തന്നെയാണ് ചെയ്യുന്നതെന്നു ബിസിസിഐയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടിവ് വ്യക്കമാക്കി. പന്തെറിയുമ്പോള്‍ ബൗളറുടെ മുന്‍ കാലിലേക്കും തുടര്‍ന്നു ബാറ്റ്‌സ്മാനിലേക്കും നോക്കുകയെന്ന രീതി അടുത്തിടെയായി പല ഇന്ത്യന്‍ അംപയര്‍മാരും പിന്തുടരുന്നില്ലെന്നു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പന്ത് പിച്ച് ചെയ്യുന്ന ലൈനും തുടര്‍ന്ന് അത് എവിടേക്കാണ് പോവുന്നതെന്നുമാണ് അവര്‍ കാര്യമായി നിരീക്ഷിക്കുന്നത്. ഒരു ബാറ്റ്‌സ്മാന്‍ ഔട്ടായാല്‍ മാത്രമേ പലപ്പോഴും പന്ത് നോ ബോളാണോയെന്നു പരിശോധിക്കാന്‍ അംപയര്‍മാര്‍ തേര്‍ഡ് അംപയറുടെ സഹായം തേടാറുള്ളൂവെന്നും ബിസിസിഐയുടെ മുതിര്‍ന്ന അംഗം പറയുന്നു.

നടപടിയെടുക്കും

നടപടിയെടുക്കും

നോ ബോള്‍ വിവാദത്തെ തുടര്‍ന്ന് അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ഐപിഎല്‍ ഭരണ സമിതി അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ച ശേഷമായിരിക്കും അവലോകന യോഗം.

ആര്‍സിബിയും മുംബൈയും തമ്മിലുള്ള കളിയില്‍ നോ ബോള്‍ ശ്രദ്ധയില്‍ പെടാതെ പോയ അംപയര്‍ രവിയെ പ്ലേഓഫ് മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള സാധ്യതയും കൂടുതലാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 29, 2019, 17:04 [IST]
Other articles published on Mar 29, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X