ഭുവനേശ്വര്‍ കുമാര്‍ അമ്പയറെ 'എറിഞ്ഞു വീഴ്ത്തി'... അമ്പയറുടെ തലയ്ക്ക് പരിക്കേറ്റു..വീഡിയോ കാണാം...
മുംബൈ: ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ത്രോയില്‍ അമ്പയര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞു കൊടുത്ത പന്ത് അമ്പയര്‍ പോള്‍ റീഫലിന്റെ തലയിലാണ് കൊണ്ടത്.
ഏറു കൊണ്ട പോള്‍ റീഫല്‍ നിലത്ത് വീണു. ഗ്രൗണ്ടില്‍ വീണ അദ്ദേഹത്തിന് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പരിക്ക് ഗുരുതരമല്ലെങ്കിലും തുടര്‍ന്ന് മത്സരം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലായിരുന്നു പോള്‍ റീഫല്‍. പിന്നീട് ഇദ്ദേഹത്തെ കൂടുതല്‍ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം അമ്പയറായ മരിയസ് ഇറാസ്മസാണ് പിന്നീട് മത്സരം നിയന്ത്രിക്കാനെത്തിയത്.

49ാം ഓവര്‍
മുംബൈയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ 49ാം ഓവറിലാണ് സംഭവം.സ്പിന്നര്‍ അശ്വിന്‍ ബൗള്‍ ചെയ്യുന്നു. അശ്വിന്റെ പന്ത് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജെന്നിംഗ്‌സണ്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ചു.

പക്ഷേ കൊണ്ടത് അമ്പയറുടെ തലയില്‍
സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഭുവനേശ്വര്‍ കുമാര്‍ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുകൊടുത്തു. പക്ഷേ നിര്‍ഭാഗ്യവശാല്‍ പന്ത് കൊണ്ടത് സ്‌ക്വയര്‍ ലെഗില്‍ നിന്നിരുന്ന അമ്പയര്‍ പോള്‍ റീഫലിന്റെ തലയില്‍.

പകരം മൂന്നാം അമ്പയര്‍
തലയക്ക് പരിക്കേറ്റ പോള്‍ റീഫല്‍ നിലത്ത് വീണു. ഗുരുതര പരിക്കല്ലെങ്കിലും തുടര്‍ന്ന് മത്സരം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. മൂന്നാം അമ്പയറായ മരിയസ് ഇറാസ്മസാണ് പിന്നീട് മത്സരം നിയന്ത്രിച്ചത്.

ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്യുന്നു
സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും അമ്പയറെ 'എറിഞ്ഞു വീഴ്ത്തിയ' ഭുവനേശ്വര്‍ കുമാറിന്റെ ത്രോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേരാണ് ഷെയര്‍ ചെയ്യുന്നത്.
@BhuviOfficial throws ball straight on to umpire's head. pic.twitter.com/freySOpodw
— Gautam Sodhi (@GautamSodhi1) December 8, 2016
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications