Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പയര്‍മാരുടെ സംസാരവും ഇനി ടിവിയിലൂടെ കേള്‍ക്കാം

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് കളി ടിവിയിലൂടെ കാണുന്നവര്‍ക്ക് ഇതുവരെ അമ്പയര്‍മാര്‍ ആശയവിനിമയം നടത്തുന്ന കാര്യങ്ങള്‍ അറിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇനിമുതല്‍ അമ്പയര്‍മാര്‍ സംസാരിക്കുന്നതെന്താണെന്ന കാര്യങ്ങളെല്ലാം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഐസിസി. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ അതിന് തുടക്കമാകും.

ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ക്വാര്‍ട്ടര്‍ മത്സരം മുതല്‍ അമ്പയര്‍മാരുടെ സംസാരം ലഭ്യമാക്കുമെന്ന് ഐസിസി അറിയിച്ചു. സ്റ്റാര്‍ ടിവിയും ഇതിനായി സംവീധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഫീല്‍ഡില്‍ അമ്പയര്‍മാരുടെ കൂടിയാലോചനകള്‍, മൂന്നാം അമ്പയറുമായുള്ള സംഭാഷണങ്ങള്‍, ഡി.ആര്‍.എസ്. പ്ലെയര്‍ റിവ്യൂ തീരുമാനം എല്ലാം ഇനിമുതല്‍ പ്രേക്ഷകര്‍ക്കും കേള്‍ക്കാന്‍ സാധിക്കും.

worldcup-2015-logo

ക്യാപ്റ്റന്‍മാരും കളിക്കാരും തമ്മില്‍ അമ്പയര്‍മാരുമായി സംസാരിക്കുന്ന വിവരങ്ങളും ടിവിയിലൂടെ കേള്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതുവഴി കളിക്കളത്തിലെ വാക്കേറ്റവും മറ്റും കാണിയിലേക്ക് അപ്പപ്പോള്‍ എത്തും. നേരത്തെ വിക്കറ്റുകളില്‍ സ്ഥാപിച്ച ഫോണിലൂടെ വിക്കറ്റ് കീപ്പറുടെയും മറ്റും ശബ്ദം കേള്‍ക്കാന്‍ സാധിച്ചിരുന്നു.

എന്നാല്‍ അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രമേ സംഭാഷണത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടാറുള്ളു. കളിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് ഐസിസി അമ്പയര്‍മാരുടെ സംഭാഷണം പുറത്തുവിടുന്നത്. കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുളള മത്സരത്തിലാണ് അമ്പയര്‍മാരുടെ സംഭാഷണം പുറത്തുവിട്ടുള്ള പരീക്ഷണം ഐസിസി നടത്തിയത്.

Story first published: Wednesday, March 18, 2015, 8:51 [IST]
Other articles published on Mar 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+