അവസരം കുറയുന്നു; ബൗളര്‍മാര്‍ക്ക് റൊട്ടേഷണല്‍ പോളിസി വേണമെന്ന് ഉമേഷ് യാദവ്
നാഗ്പൂര്‍: ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ടീമില്‍ അവസരം കുറഞ്ഞതോടെ റൊട്ടേഷണല്‍ പോളിസി വേണമെന്ന ആവശ്യവുമായി ബൗളര്‍ ഉമേഷ് യാദവ്. റൊട്ടേഷണല്‍ സമ്പ്രദായം ബൗളര്‍മാരുടെ മികവ് വര്‍ദ്ധിപ്പിക്കുമെന്ന് ഉമേഷ് യാദവ് പറയുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ഫാസ്റ്റ് ബൗളര്‍മാരെ മാറി പരീക്ഷിച്ചത്.
ഓസീസിനെതിരായ നാലാം മത്സരത്തില്‍ ബുംമ്രയെയും ഭുവനേശ്വര്‍ കുമാറിനെയും മാറ്റി ഉമേഷ് യാദവിനെയും ഷമിയെയും ഇറക്കിയെങ്കിലും ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല. ഓസ്‌ട്രേലിയ പരമ്പരയില്‍ ആദ്യമായി 300 റണ്‍സ് കടക്കുകയും കളി ജയിക്കുകയും ചെയ്തു. ബൗളര്‍മാരുടെ പോരായ്മയായാണ് ഇതിനെ പലരും വിലയിരുത്തിയത്.

മത്സരങ്ങളില്‍ അവസരം കിട്ടാത്തത് ബൗളര്‍മാരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് ഉമേഷ് യാദവിന്റെ അഭിപ്രായം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരേ ബൗളര്‍മാര്‍ തുടര്‍ച്ചയായി കളിക്കുമ്പോള്‍ അവര്‍ക്ക് വിശ്രമം ആവശ്യമാണ്. പേസും ബൗണ്‍സുമില്ലാത്ത സബ് കോണ്ടിനന്റില്‍ പ്രത്യേകിച്ചും. ടെസ്റ്റിലെ ജോലിഭാരം കളിക്കാരുടെ ഏകദിനത്തിലെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് ഉമേഷ് യാദവ് പറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ നിലവാരമുള്ള കളിക്ക് റൊട്ടേഷണല്‍ സമ്പ്രദായം ഗുണം ചെയ്യും. വര്‍ഷാവര്‍ഷം കൂടുതല്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കാവുന്ന തരത്തില്‍ ബൗളര്‍മാരെ മാറി പരീക്ഷിക്കണമെന്നും ഉമേഷ് യാദവ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications