Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനം: ഉമേഷ് ടീം ഇന്ത്യയില്‍ ഉണ്ടാവുമോ? കോലി പറയുന്നു...

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ആധികാരിക വിജയം ആഘോഷിച്ചപ്പോള്‍ ഹീറോയായത് പേസര്‍ ഉമേഷ് യാദവായിരുന്നു. സ്ഥിരം പേസര്‍മാരുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ച ഉമേഷ് ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ടിന്നിങ്‌സുകളിലായി 10 വിക്കറ്റെടുത്ത അദ്ദേഹം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇതോടെ വരാനിരിക്കുക്ക ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ഉമേഷ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

1

ഉമേഷിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയ പ്രകടനമായിരുന്നു കഴിഞ്ഞ ടെസ്റ്റിലേത്. പ്രത്യേകിച്ചും തന്റെ പേസ് പങ്കാളിയായ ശര്‍ദ്ദുല്‍ താക്കൂര്‍ ആദ്യദിനം തന്നെ പരിക്കേറ്റ് പുറത്തായ ശേഷമാണ് അദ്ദേഹം ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുത്തത്. ഈ പ്രകടനം ഉമേഷിന്റ കരിയറിനു തന്നെ പുതിയ ഉണര്‍വാകും. ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ടിലേതു പോലെ കഠിനം തന്നെയാവും. കൃത്യമായ ലൈനിലും ലെങ്തിലും ബൗള്‍ ചെയ്താല്‍ മാത്രമേ അവിടെ പ്രതീക്ഷയ്ക്കു വകയുള്ളൂ. അതുകൊണ്ടു തന്നെ ഉമേഷിന് ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാവുക തന്നെ ചെയ്യുമെന്നും കോലി പറഞ്ഞു.

2

മികച്ച പേസ് മാത്രമല്ല ഫിറ്റ്‌നസുമുള്ള താരമാണ് ഉമേഷ്. പന്ത് നന്നായി ബൗണ്‍സ് ചെയ്യാനും മിടുക്കനായ അദ്ദേഹം നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനും സാധിക്കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തുന്നതോടെ ടീം സെലക്ഷന്‍ വിഷമകരമാവും. നാലു പേരും 140 കിലോമീറ്ററിനു മുകളില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ മിടുക്കരാണെന്നും കോലി ചൂണ്ടിക്കാട്ടി.

Story first published: Monday, October 15, 2018, 13:31 [IST]
Other articles published on Oct 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+