Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശര്‍ദ്ദുല്‍ താക്കൂര്‍ ഏകദിനത്തിന് ഇല്ല, പിന്‍മാറി... പകരമെത്തുന്നത് ഉമേഷ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും യുവ പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ പിന്‍മാറി. ഇതേ തുടര്‍ന്നു പകരക്കാരനായി ഉമേഷ് യാദവിനെ ടീമിലുള്‍പ്പെടുത്തി. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഉമേഷ് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ ആധികാരിക ജയം ആഘോഷിച്ചപ്പോള്‍ പത്ത് വിക്കറ്റെടുത്ത ഉമേഷായിരുന്നു ടീമിന്റെ ഹീറോ. ഈ പ്രകടനമാണ് താരത്തിന് ഏകദിന ടീമിലേക്കും വഴിയൊരുക്കിയത്.

1

ഹൈദരാബാദില്‍ കഴിഞ്ഞയാഴ്ച നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനമാണ് ബൗളിങിനെ താക്കൂറിനു പരിക്കേറ്റത്. വെറും പത്ത് പന്തുകള്‍ മാത്രമേ താരത്തിന് ബൗള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. പരിക്കുമൂലം പിന്നീട് താക്കൂറിന് തുടര്‍ന്നു കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിന്‍ഡീസിനെതിരേ പ്രഖ്യാപിച്ച ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നേരത്തേ താക്കൂറിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിക്ക് സാരമുള്ളതാണെന്നും പരമ്പരയിലെ ഒരു മല്‍സരത്തിലും താരത്തിന് കളിക്കാനാവില്ലെന്നു വ്യക്തമാവുകയും ചെയ്തതോടെയാണ് ഉമേഷ് ടീമിലെത്തിയത്.

2

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉമേഷുണ്ടായിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. താളം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മൂന്നാം ഏകദിനത്തില്‍ തഴയപ്പെട്ടു. അതിനു ശേഷം നടന്ന ഏഷ്യാ കപ്പിനുള്ള ടീമിലേക്കും ഉമേഷിനെ പരിഗണിച്ചിരുന്നില്ല. ഞായറാഴ്ച ഗുവാഹത്തിയിലാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്.

Story first published: Wednesday, October 17, 2018, 9:57 [IST]
Other articles published on Oct 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+