ഓസ്‌ട്രേലിയയ്‌ക്കെതിരായ ബെംഗളുരു ഏകദിനത്തില്‍ ഉമേഷ് യാദവിനും സെഞ്ച്വറി
ബെംഗളുരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബെംഗളുരു ഏകദിനത്തില്‍ ബൗളര്‍ ഉമേഷ് യാദവ് 100 വിക്കറ്റ് തികച്ചു. ആദ്യ മൂന്ന് ഏകദിനത്തിലും പുറത്തിരിക്കേണ്ടിവന്ന ഉമേഷ് യാദവ് മത്സരത്തില്‍ നാല് വിക്കറ്റുകളാണ് നേടിയത്. എന്നാല്‍ 71 റണ്‍സ് വിട്ടുകൊടുത്താണ് ഉമേഷ് നാലുവിക്കറ്റുകള്‍ നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ കൂടുതല്‍ പ്രഹരമേറ്റതും ഉമേഷ് യാദവിനാണ്.
ആദ്യ സ്‌പെല്ലില്‍ ഡോവിഡ് വാര്‍ണറും(124), ആരോണ്‍ ഫിഞ്ചും(94) ഉമേഷിനെ കണക്കറ്റ് പ്രഹരിച്ചെങ്കിലും രണ്ടാം സ്‌പെല്ലില്‍ താരതമ്യേനെ മികച്ച ബൗളിങ്ങാണ് താരം കാഴ്ചവെച്ചത്. കളിയുടെ മുപ്പത്തിയാറാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ വീഴ്ത്തിയ ഉമേഷ് 99 വിക്കറ്റ് തികച്ചു. പിന്നീട് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടി ഉമേഷ് നൂറ് വിക്കറ്റ് ആഘോഷിച്ചു.

ഈ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ ഇന്ത്യന്‍ താരമാണ് ഉമേഷ് യാദവ്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒമ്പതാമനും. 229 മത്സരങ്ങളില്‍ നിന്നായി 315 വിക്കറ്റുകള്‍ നേടിയ ജവഗല്‍ ശ്രീനാഥ് ആണ് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. നാലാം ഏകദിനത്തില്‍ ഭവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബുംമ്ര എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. പരമ്പരയില്‍ ആദ്യമായി ഒരു ടീം 300 റണ്‍സിലേറെ നേടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications