For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയ്ക്ക് ഉമേഷ് യാദവിന്റെ 'ഷോക്ക്' — 10 പന്തില്‍ 31 റണ്‍സ്! കാണാം വീഡിയോ

Umesh Yadav Hits Five Sixes and Smashesd Records At Ranchi | Oneindia Malayalam

റാഞ്ചി: ഒരുവിധം ഇന്ത്യയെ ചുരുട്ടിക്കൂട്ടിയെന്ന് കരുതിയിരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. രണ്ടാം ദിനം രവിചന്ദ്രന്‍ അശ്വിനും കൂടി പുറത്തായതോടെ ഫാഫ് ഡുപ്ലെസിസ് കരുതി, വേഗം തിരിച്ചുകയറാമെന്ന്. ഗ്രൗണ്ടില്‍ രണ്ടു ദിവസം ചിലവഴിച്ചതിന്റെ ക്ഷീണമുണ്ട് ടീമിന്. അതുകൊണ്ടു ക്രീസിലെത്തിയ വാലറ്റക്കാരന്‍ ഉമേഷ് യാദവിനെ ദക്ഷിണാഫ്രിക്ക ഗൗനിച്ചില്ല. സ്പിന്‍ കെണിയൊരുക്കി ഉമേഷിനെ പെട്ടെന്നു പറഞ്ഞയക്കാനാണ് ഡുപ്ലെസിസ് തിടുക്കം കൂട്ടിയത്.

ഉമേഷ് യാദവിന്റെ ഷോക്ക്

ദക്ഷിണാഫ്രിക്ക കരുതിയതുപോലെ തന്നെ സംഭവിച്ചു. പത്തു പന്തുകളുടെ ആയുസ്സു മാത്രമേ ഉമേഷ് യാദവിനുണ്ടായുള്ളൂ. എന്നാല്‍ ഈ പത്തു പന്തുകള്‍ വിതച്ച വിനാശം എതിരാളികള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ 'ഷോക്കായി'. ബാറ്റു പിടിക്കാനറിയില്ലെന്ന് കരുതിയ ഉമേഷ് യാദവുണ്ട് ദേ അഞ്ചു പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തിയിരിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെ നിര്‍ദാക്ഷിണ്യമാണ് ഉമേഷ് എതിരിട്ടത്. ക്രീസിലെത്തി ഒന്നു നിലയുറപ്പിക്കാന്‍ പോലും താരം മെനക്കെട്ടില്ല. നേരിട്ട ആദ്യ പന്തുതന്നെ ഉമേഷ് യാദവ് ബൗണ്ടറി കടത്തി.

കോലി സ്തബ്ധനായി

തുടക്കക്കാരന്റെ ഭാഗ്യമെന്ന് ചിരിച്ചുതള്ളിയാണ് ലിന്‍ഡെ രണ്ടാമതും പന്തെറിഞ്ഞത്. അപ്പോഴുണ്ട് എണ്ണം പറഞ്ഞ മറ്റൊരു സിക്‌സ് ലോങ് ഓണിലേക്ക്. ഇതോടെ ഡ്രസിങ് റൂമുണര്‍ന്നു. നായകന്‍ വിരാട് കോലി പോലും അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധനായി. രക്ഷപ്പെട്ടെന്നു കരുതിയ ലിന്‍ഡയെ തൊട്ടടുത്ത ഓവറില്‍ തിരഞ്ഞുപിടിച്ചാണ് ഉമേഷ് വീണ്ടും പ്രഹരിച്ചത്. 114 ആം ഓവറില്‍ മൂന്നു തവണ കൂടി ജോര്‍ജ് ലിന്‍ഡെയെ താരം അതിര്‍ത്തി പറത്തി.

എന്നാല്‍ ഇതേ ഓവറിലെ അവസാന പന്തില്‍ അവസാനിക്കാനായിരുന്നു ഉമേഷ് യാദവിന്റെ വിധി. ക്ലാസന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഉമേഷ് യാദവിന്റെ സംഭാവന --- പത്തു പന്തില്‍ 31 റണ്‍സ്! അഞ്ചു സിക്‌സും ഒരു സിംഗിളും. സ്‌ട്രൈക്ക് റേറ്റ് 310.00! രണ്ടാം ദിനം ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ ബോണസായി ഉമേഷ് യാദവിന്റെ ഇന്നിങ്‌സ്.

ഞാന്‍ തീര്‍ന്നിട്ടില്ല, ടീം ഇന്ത്യയില്‍ തിരിച്ചെത്തും... ധോണിയുടെ റോളില്‍!! കാര്‍ത്തിക് ഉറച്ചുതന്നെ

എന്തായാലും ഇന്നലത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോര്‍ഡ് പുസ്തകത്തില്‍ --- അതും ബാറ്റിങ് ഡിപാര്‍ട്ട്‌മെന്റില്‍ സ്വന്തം പേരു എഴുതിച്ചേര്‍ത്തു താരം. രണ്ടു റെക്കോര്‍ഡുകളാണ് ഞായറാഴ്ച്ച ഉമേഷ് യാദവ് കുറിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ അതിവേഗം 30+ റണ്‍സ് നേടുന്ന ആദ്യ താരമായി ഉമേഷ് യാദവ്. 2004 -ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ് കുറിച്ച പ്രകടനമാണ് ഉമേഷ് യാദവ് തിരുത്തിയത്.

അന്ന് 11 പന്തുകളില്‍ നിന്നായിരുന്നു ഫ്‌ളെമിങ്ങിന്റെ 31 റണ്‍സ്. ടെസ്റ്റ് ചരിത്രത്തില്‍, ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് കൈയ്യടക്കിയ താരമായും ഇനി ഉമേഷ് യാദവ് അറിയപ്പെടും. ഏറ്റവും കുറഞ്ഞത് പത്തു പന്തുകളെങ്കിലും നേരിടണമെന്നതാണ് ഈ റെക്കോര്‍ഡിന് പരിഗണിക്കാനുള്ള അടിസ്ഥാന മാനദണ്ഡം.

Story first published: Monday, October 21, 2019, 15:21 [IST]
Other articles published on Oct 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+