വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തു കൊണ്ട് ടീമിന് അകത്തും പുറത്തും? ഉമേഷിന് പറയാനുള്ളത്... തന്നെ ഉപയോഗിക്കുന്നില്ല

പലപ്പോഴും പകരക്കാരനായാണ് ഉമേഷിന് അവസരങ്ങള്‍ ലഭിക്കുന്നത്

മുംബൈ: ഇന്ത്യന്‍ പേസ് ബൗളിങ് നിര കൂടുതല്‍ കരുത്തുറ്റതായി മാറും ഈ സ്ഥാനത്തേക്കു മല്‍സരം മുറുകയും ചെയ്തതോടെ അവസരങ്ങള്‍ കുറഞ്ഞ താരങ്ങളിലൊരാളാണ് പരിചയസമ്പന്നനായ പേസര്‍ ഉമേഷ് യാദവ്. പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയാണ് യാദവ്. നിലവിലെ പേസ് നിരയില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ, മറ്റേതെങ്കിലും കാരണങ്ങള്‍ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ മാത്രമേ ഉമേഷിന് അവസരത്തിനു സാധ്യതയുള്ളു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെന്നതും താരത്തെ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതില്‍ നിന്നു തടഞ്ഞു നിര്‍ത്തുന്ന കാര്യമാണ്.

umesh

2013ലെ ചാംപ്യന്‍സ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്ന ഉമേഷ് 2015ലെ ഏകദിന ലോകകപ്പിലും കളിച്ചിരുന്നു. ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റെടുത്ത താരവും കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് ഉമേഷിന് നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ അവസരം കുറയുകയായിരുന്നു. ഇപ്പോള്‍ ടെസ്റ്റ് ടീമിലാണ് പേസര്‍ക്കു കൂടുതലായും അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. തന്റെ സ്ഥിരതയില്ലാത്ത ഫോമിനെക്കുറിച്ചു മനസ്സ് തുറക്കുകയാണ് ഉമേഷ്.

ടീമിനു വേണ്ടി വേണ്ടി കളിക്കാന്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്നതില്‍ നിരാശനാണ്. പലപ്പോഴും സൈഡ് ലൈനില്‍ ഇരുന്ന് കളി കാണേണ്ടി വരുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കൂടി മനസ്സിലാക്കുകയെന്നത് വളരെ പ്രധാനമാണെന്നും ഉമേഷ് പറയുന്നു. അവസരം ലഭിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം ടീമിന് നല്‍കാന്‍ പലപ്പോും സാധിക്കുന്നില്ലെന്നത് നിരാശയുണ്ടാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരാതി പറയാനാവില്ല. കാരണം ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ മികച്ച ബൗളിങാണ് കാഴ്ച വയ്ക്കുന്നത്. അതുകൊണ്ടു തന്നെ ശരിയായ ബാലന്‍സ് നിലനിര്‍ത്തുകയെന്നത് ടീം മാനേജ്‌മെന്റിന് എളുപ്പമാവില്ലെന്നും താന്‍ മനസ്സിലാക്കുന്നതായി പേസര്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ ഭാവി... പ്രതികരിച്ച് ഇര്‍ഫാന്‍ പഠാന്‍, ഇനിയൊരു മടങ്ങിവരവുണ്ടോ? കുഴക്കുക ആ ചോദ്യംധോണിയുടെ ഭാവി... പ്രതികരിച്ച് ഇര്‍ഫാന്‍ പഠാന്‍, ഇനിയൊരു മടങ്ങിവരവുണ്ടോ? കുഴക്കുക ആ ചോദ്യം

ടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രംടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രം

ഏകദിനത്തില്‍ സെലക്ടര്‍മാര്‍ തന്നെ വേണ്ട രീതിയില്‍ ഇനിയും ഉപയോഗിച്ചിട്ടില്ലവെന്ന പരാതി ഉമേഷിനുണ്ട്. ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ അവസരം ലഭിച്ച ശേഷം ആറു മാസത്തോളം ടീമിനു പുറത്താണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. കരിയര്‍ ഇതുവരെ സ്ഥിരതയുള്ളതായിട്ടില്ല. എല്ലായ്‌പ്പോഴും ഉയര്‍ച്ചകളും താഴ്ചകളുമാണ് കരിയറിലുള്ളത്. 2015ലെ ലോകകപ്പില്‍ മികച്ച പ്രകടനം താന്‍ കാഴ്ചവച്ചിരുന്നു. പക്ഷെ അതിനു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതായും ഉമേഷ് വിശദമാക്കി.

Story first published: Monday, March 30, 2020, 16:48 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X