വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡേവിഡ് വാര്‍ണര്‍ ജയിച്ചത് പാകിസ്താന്‍ പ്രീമിയര്‍ ലീഗോ... ഉമര്‍ അക്മലിന് എന്തുപറ്റി?

By Muralidharan

കറാച്ചി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഡേവിഡ് വാര്‍ണറിന് പാകിസ്താനില്‍ നിന്നും ഒരു അഭിനന്ദനം. പാകിസ്താന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലാണ് വാര്‍ണറിന് അഭിനന്ദനവുമായി എത്തിയത്. എന്നാല്‍ ഐ പി എല്‍ ജയിച്ചതിനല്ല അഭിനന്ദനം എന്ന് മാത്രം. പിന്നെയോ? പാകിസ്താന്‍ സൂപ്പര്‍ ലീഗ് ജയിച്ചതിനാണ് ഉമര്‍ അക്മല്‍ ഡേവിഡ് വാര്‍ണറിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്.

<strong>ഇരട്ടച്ചങ്കുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍; സോറി കോലി, ഐപിഎല്‍ കിരീടം ഹൈദരാബാദിലേക്ക്!</strong>ഇരട്ടച്ചങ്കുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍; സോറി കോലി, ഐപിഎല്‍ കിരീടം ഹൈദരാബാദിലേക്ക്!

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ അഭിനന്ദന പോസ്റ്റിട്ടപ്പോഴാണ് ഉമര്‍ അക്മലിന് മാറിപ്പോയത്. കണ്‍ഗ്രാജുലേഷന്‍സ് ടു ഡേവിഡ് വാര്‍ണര്‍ പി എസ് എല്‍ വിന്നിങ് എന്നാണ് ട്വീറ്റില്‍ ഉമര്‍ അക്മല്‍ എഴുതിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വാര്‍ണര്‍ കളിക്കുന്നില്ല എന്നത് വേറെ കാര്യം. ട്വീറ്റ് പോസ്റ്റ് ചെയ്ത് അല്‍പനേരം കഴിഞ്ഞതും ഉമര്‍ അക്മലിന് പറ്റിയ തെറ്റ് മനസിലായി. പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

umar-akmal

പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു എന്ന് മാത്രം. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ജയിച്ച വാര്‍ണറിനുള്ള അഭിനന്ദനം ട്വിറ്റരാദികള്‍ സ്‌ക്രീന്‍ ഷോട്ടാക്കി ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴും ഇന്റര്‍നെറ്റില്‍ പറന്നുനടക്കുകയാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിരീട നേട്ടത്തില്‍ വാര്‍ണറെ അഭിനന്ദിച്ചുകൊണ്ട് ഉമര്‍ അക്മല്‍ പിന്നീട് ഒരു പോസ്റ്റ് കൂടി ട്വിറ്ററില്‍ ഇടുകയുണ്ടായി.

Read Also: ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു, ജയിച്ചത് കാവിപ്പട.. കണ്ടാല്‍ സഹിക്കില്ല ഈ ഐപിഎല്‍ ട്രോളുകള്‍!

ആവേശകരമായ ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ വെറും 8 റണ്‍സിന് തോല്‍പിച്ചാണ് ഡേവിഡ് വാര്‍ണറിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ പി എല്ലിന്റെ ഒമ്പതാം സീസണിലെ കിരീടം സ്വന്തമാക്കിയത്. ശരാശരി ടീമുമായി എത്തി കിരീട ജേതാക്കളായ വാര്‍ണറിനും ഹൈദരാബാദിനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്.

Story first published: Tuesday, May 31, 2016, 12:37 [IST]
Other articles published on May 31, 2016
Read in English:
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X