Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ വാക്‌പോര്; അന്വേഷണ കമ്മീഷനെ നിയമിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ദേശീയ ടീം അംഗങ്ങളായ ഉമര്‍ അക്മലും ജനൈദ് ഖാനും തമ്മിലുണ്ടായ വാക് പോരില്‍ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. പാക്കിസ്ഥാന്‍ കപ്പ് ഏകദിന ക്രിക്കറ്റ് മത്സരത്തിനോടനുബന്ധിച്ചാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബ് പ്രൊവിന്‍സിന്റെ ക്യാപ്റ്റനായ ഉമര്‍ അക്മല്‍ ആണ് ആദ്യം ബൗളര്‍ ജുനൈദ് ഖാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഉമറിന്റെ ടീമില്‍ കളിക്കേണ്ടിയിരുന്ന ജുനൈദ് അവസാന നിമിഷം പിന്മാറിയെന്ന് താരം ആരോപിക്കുന്നു. ഗ്രൗണ്ടില്‍ എത്തിയശേഷമാണ് താന്‍ ജുനൈദ് കളിക്കുന്നില്ലെന്ന് അറിഞ്ഞത്. ഇത് തന്നെ ഞെട്ടിച്ചു. ക്യാപ്റ്റനായിട്ടും ഇക്കാര്യം താന്‍ അറിഞ്ഞില്ലെന്ന് ഉമര്‍ പറയുന്നു.

umarandjunaid

എന്നാല്‍, ഇതിന് പിന്നാലെ തന്റെ ഹോട്ടല്‍ മുറിയില്‍ നിന്നും വിശദീകരണവുമായി ജുനൈദ് ഖാന്‍ വീഡിയോ പുറത്തുവിട്ടു. മത്സരത്തില്‍ കളിക്കില്ലെന്ന് താന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നാണ് ജുനൈദിന്റെ വിശദീകരണം. ഫുഡ് പോയിസണ്‍ ആയതിനാല്‍ തനിക്ക് കളിക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. ടീം ഡോക്ടര്‍ തന്നോട് വിശ്രമിക്കാനാണ് ആവശ്യപ്പെട്ടതെന്നും ഉമര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇരു താരങ്ങളും തമ്മില്‍ പരസ്യമായി ആരോപണ പ്രത്യാരോപണം നടത്തിയത് വിവാദമായതോടെയാണ് കമ്മറ്റിയെ അന്വേഷണത്തിനായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്.

Story first published: Saturday, April 29, 2017, 9:07 [IST]
Other articles published on Apr 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+