Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന് വേദിയാകാന്‍ താല്‍പ്പര്യം അറിയിച്ച് യുഎഇ; ബിസിസിഐയുടെ തീരുമാനം നിര്‍ണ്ണായകം

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഐപിഎല്‍ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. താരലേലം ഉള്‍പ്പെടെ കഴിഞ്ഞിട്ടും ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കാതെ വരുന്നത് വന്‍ നഷ്ടം ബിസിസി ഐക്ക് വരുത്തിവെക്കും. അതിനാല്‍ത്തന്നെ ഏതെങ്കിലും വിധേനെ ഐപിഎല്‍ നടത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇപ്പോഴിതാ ക്രിക്കറ്റ് പ്രേമികള്‍ക്കും ബിസിസി ഐക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് യുഎഇ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലിന് വേദിയാവാന്‍ യുഎഇ തയ്യാറാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

1

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക സാധ്യമല്ല. അതിനാല്‍ത്തന്നെ പുറത്തെവിടെയെങ്കിലും വെച്ച് മത്സരം നടത്തുക ആലോചന ബിസിസി ഐക്കുണ്ട്. നിലവില്‍ ശ്രീലങ്കയില്‍ ഐപിഎല്‍ നടത്താനുള്ള ആലോചനയിലാണ് ബിസിസി ഐയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതിനിടെ ഐപിഎല്‍ നടത്താന്‍ യുഎഇ താല്‍പ്പര്യം അറിയിച്ചതോടെ ബിസിസി ഐക്ക് മുന്നില്‍ പുതിയ വഴികള്‍ തെളിയുകയാണ്. നേരത്തെ യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലിന് വേദിയായി മികവ് തെളിയിച്ചിട്ടുണ്ട്. മറ്റ് നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റിനും ഇവിടം വേദിയായിട്ടുണ്ട്. അതിനാല്‍ത്തന്നെ വിജയകരമായി ഐപിഎല്‍ നടത്താന്‍ സാധിക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മുബഷീര്‍ ഉസ്മാനി പറഞ്ഞെന്ന രീതിയിലാണ് ഗള്‍ഫ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ നടത്തുന്നതിനായി ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനേയും യുഎഇ ക്ഷണിച്ചിട്ടുണ്ട്. അതേ സമയം എവിടെ ഐപിഎല്‍ വെച്ചാലും വിദേശ താരങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുക നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ പല രാജ്യങ്ങളിലും താരങ്ങള്‍ക്ക് യാത്രാ വിലക്കുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ താരങ്ങളെ ഇന്ത്യയിലേക്കുവിടാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറാവാനുള്ള സാധ്യതയും കുറവാണ്. ഐപിഎല്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ 4000 കോടി രൂപയാവും നഷ്ടം സംഭവിക്കുകയെന്ന് കഴിഞ്ഞ ദിവസം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

3

ഇത്രയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ഏത് വിധേനയും ഐപിഎല്‍ നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്താന്‍ തയ്യാറാവില്ലെന്ന് ഇതിനോടകം പല ഫ്രാഞ്ചൈസികളും വ്യക്തമാക്കിക്കഴിഞ്ഞത് ബിസിസി ഐക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതേ സമയം ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ താരങ്ങള്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. സൂപ്പര്‍ താരങ്ങളായ കോലിയും രോഹിതും മുംബൈയിലാണുള്ളത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് പരിശീലനം ആരംഭിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തും. ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നുണ്ട്. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയും പര്യടനത്തിലുണ്ടാവും.

Story first published: Sunday, June 7, 2020, 13:06 [IST]
Other articles published on Jun 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+