യുവാക്കള്‍ അങ്കത്തിന്, അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് തുടക്കം
ധാക്ക: 19 വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിന് ബംഗ്ലാദേശില്‍ തുടക്കമായി. ആതിഥേയരായ ബംഗ്ലദേശും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അയര്‍ലന്‍ഡിനെതിരെയാണ്. ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം മികച്ച രീതിയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന് കിരീട പ്രതീക്ഷയുണ്ട്.
ജാര്‍ഖണ്ഡിന്റെ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ സര്‍ഫ്രാസ് ഖാനടക്കമുള്ള ഐപിഎല്‍ താരങ്ങളുമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പിന്മാറിയ ഓസ്‌ട്രേലിയക്ക് പകരമാണ് അയര്‍ലന്‍ഡ് ടൂര്‍ണമെന്റിലെത്തിയത്.

ലോകകപ്പ് തയ്യാറെടുപ്പിലെ വ്യത്യസ്തതകള്‍ കളിക്കാരുടെ അത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 2008ല്‍ അവസാനം ഇന്ത്യ ലോകചാമ്പ്യന്മാരാകുമ്പോള്‍ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യന്‍ നായകന്‍. രാജ്യാന്തര ശ്രദ്ധ നേടാന്‍ ഇതിലും മികച്ച അവസരം യുവതാരങ്ങല്‍ക്ക് ലഭിക്കാനില്ലെന്ന് കോഹ്ലി ഇന്ത്യന്‍ ടീമിന് നല്‍കിയ ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications