Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ഫ്രാസ് ഖാനും ഫാസ്റ്റ് ബൗളിംഗും, ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം!

മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. അയര്‍ലന്‍ഡിനെ 79 റണ്‍സിനാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ തോല്‍പിച്ചത്. ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ തുടര്‍ച്ചയായ പതിനൊന്നാം വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക് ബാറ്റിംഗില്‍ പതിവ് പോലെയൊരു തുടക്കമല്ല കിട്ടിയത്.

ഒന്നാം ഓവറിന്റെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ ഇഷന്‍ കിഷാന്‍ പുറത്ത്. ഫാസ്റ്റ് ബൗളര്‍ ലിറ്റിലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടക്കര്‍ പിടിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്. 22 പന്തുകള്‍ തുഴഞ്ഞ് 6 റണ്‍സെടുത്ത പാന്തിന്റെ ഊഴമായിരുന്നു അടുത്തത്. ആന്‍ഡേഴ്‌സിന്റെ പന്തില്‍ വീണ്ടും വിക്കറ്റ് കീപ്പര്‍ ടക്കറിന് ക്യാച്ച്. വൈകാതെ 39 റണ്‍സുമായി റിക്കി ഭുയിയും പുറത്ത്. സ്‌കോര്‍ 55 ല്‍ നില്‍ക്കേ അര്‍മാന്‍ ജാഫറും കൂടി പോയതോടെ ഇന്ത്യ ശരിക്കും ഞെട്ടി.

khan

എന്നാല്‍ പാന്തിന് പകരക്കാരനായി എത്തിയ സര്‍ഫ്രാസ് ഖാന്‍ ഒരറ്റത്ത് നിലയുറപ്പിച്ചു. 70 പന്തില്‍ 7 ഫോറുകള്‍ സഹിതം 74 റണ്‍സായിരുന്നു സര്‍ഫ്രാസ് ഖാന്റെ സംഭാവന. 62 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദര്‍ സര്‍ഫ്രാസിന് മികച്ച പിന്തുണയും നല്‍കി. അവസാന ഓവറുകളില്‍ സീഷന്‍ അന്‍സാരി കൂടി റണ്‍സെടുക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ 268 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി.

269 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡിനെ ഇന്ത്യ തുടക്കം മുതല്‍ ഞെട്ടിച്ചു. റണ്‍ ഔട്ടിലൂടെ ആദ്യത്തെ രണ്ട് പേര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ വെറും 8. ഫാസ്റ്റ് ബൗളര്‍മാരായ ആവേശ് ഖാനും ആര്‍ ആര്‍ ബാത്തമും അയര്‍ലന്‍ഡിനെ ശരിക്കും വരിഞ്ഞുമുറുക്കി. ആവേശ് പത്തോവറില്‍ 24 റണ്‍സിന് 2 വിക്കറ്റെടുത്തപ്പോള്‍ ബാതം 8 ഓവറില്‍ വെറും 15 റണ്‍സിന് 3 പേരെ പുറത്താക്കി. അയര്‍ലന്‍ഡ് 189 റണ്‍സിന് ഓളൗട്ട്. ഇന്ത്യയ്ക്ക് 79 റണ്‍സിന്റെ ജയം.

Story first published: Friday, January 29, 2016, 10:35 [IST]
Other articles published on Jan 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+