Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ലോകം കീഴടക്കാന്‍ യുവ ഇന്ത്യ... താങ്ങായി 'വന്‍മതിലും'

ക്രൈസ്റ്റ്ചര്‍ച്ച്: വിശ്വം കീഴടക്കാന്‍ യുവ ഇന്ത്യ ന്യൂസിലന്‍ഡില്‍. ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ മാറ്റുരയ്ക്കാനാണ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ജൂനിയര്‍ ടീം ന്യൂസിലന്‍ഡില്‍ വിമാനമിറങ്ങിയത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ഹാഗ്ലെയിലെ ഓവലില്‍ നടന്നു.

ന്യൂസിലന്‍ഡിന്റെ തനതു സംസ്‌കാരവും ചരിത്രവുമെല്ലാം വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷായടക്കം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇനിയുള്ള ദിവസങ്ങള്‍ ടീമുകള്‍ക്കു തയ്യാറെടുപ്പിന്റേതാണ്. എട്ടു മുതല്‍ 11വരെ എല്ലാ ടീമുകള്‍ക്കും പരിശീലന മല്‍സരങ്ങളുണ്ട്. 13നാണ് ലോകകപ്പിന് ഔദ്യോഗികമായി തുടക്കമാവുന്നത്.

 ഇന്ത്യ തയ്യാറെന്ന് പൃഥ്വി

ഇന്ത്യ തയ്യാറെന്ന് പൃഥ്വി

തികഞ്ഞ തയ്യാറെടുപ്പോടെയാണ് ഇന്ത്യ ലോകകപ്പിന് എത്തിയിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ പൃഥ്വി ഷാ വ്യക്തമാക്കി. രാഹുല്‍ ദ്രാവിഡിന്റെ പരിശീലന മികവില്‍ കിരീടവുമായി നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലുണ്ട്. ചില മല്‍സരങ്ങളും കളിച്ചു. നല്ല രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത്. ഓസ്‌ട്രേലിയക്കെതിരേ 13ന് നടക്കാനിരിക്കുന്ന ആദ്യ മല്‍സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ടീമെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

കലാശക്കളി ഫെബ്രുവരി മൂന്നിന്

കലാശക്കളി ഫെബ്രുവരി മൂന്നിന്

ഫെബ്രുവരി മൂന്നിനാണ് ക്രിക്കറ്റിലെ യുവ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം. നാലു ടീമുകളെ വീതം നാലു ഗ്രൂപ്പുകളിലായാണ് ടൂര്‍ണമെന്റില്‍ വേര്‍ തിരിച്ചിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, കെനിയ എന്നിവരാണ് ഗ്രൂപ്പ് എയില്‍.
ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഓസ്‌ട്രേലിയ, പപ്പുവ ന്യു ഗ്വിനിയ, സിംബാബ്‌വേ എനന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓസീസില്‍ നിന്നു മാത്രമേ അല്‍പ്പമെങ്കിലും വെല്ലുവിളി നേരിടാന്‍ സാധ്യതയുള്ളൂ.
ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, കാനഡ, നമീബിയ എന്നിവരും ഡിയില്‍ പാകിസ്താന്‍, ശ്രീലങ്ക, അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരും അണിനിരക്കും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ വീതം അടുത്ത റൗണ്ടിലേക്കു യോഗ്യത നേടും.

റെക്കോര്‍ഡിനരികെ ഇന്ത്യ

റെക്കോര്‍ഡിനരികെ ഇന്ത്യ

ഇത്തവണ കിവികളുടെ മണ്ണില്‍ കിരീടം ചൂടാനായാല്‍ ദ്രാവിഡിന്റെ കുട്ടികള്‍ക്കു പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ കഴിയും. ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്നു തവണ വീതം ജേതാക്കളായിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടു വട്ടം ചാംപ്യന്‍മാരായ പാകിസ്താനാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഓരോ തവണ കിരീടം നേടി.

 ഇവര്‍ ഇന്ത്യന്‍ പോരാളികള്‍

ഇവര്‍ ഇന്ത്യന്‍ പോരാളികള്‍

പൃഥ്വി ഷാ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍വിക് ദേശായ്, മന്‍ജ്യോജ് കല്‍റ, കമലേഷ് നാഗര്‍കോട്ടി, പങ്കജ് യാദവ്, റിയാന്‍ പരാഗ്, ഹിമാന്‍ഷു റാണ, ഇഷന്‍ പൊറല്‍, അനുകുല്‍ റോയ്, ശിവം മാവി, ശിവ സിങ്.
കോച്ച് രാഹുല്‍ ദ്രാവിഡ്.

Story first published: Monday, January 8, 2018, 12:20 [IST]
Other articles published on Jan 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+