For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 WC 2026: വൈഭവിന്റെ വിളയാട്ടം, ഇംഗ്ലീഷ് പരീക്ഷ കടന്ന് ഇന്ത്യൻ യുവനിര; ആറാം ലോക കിരീടം

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ആറാം അണ്ടർ 19 ലോകകപ്പ് (U19 WC 2026) കിരീടം ഉയർത്തി ഇന്ത്യൻ യുവനിര. ഹരാരെ സ്പോർർട്‌സ് ക്ലബ്ബിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് കൊണ്ടാണ് അയൂഷ് മാത്രെയും സംഘവും വിജയം കണ്ടെത്തിയത്. വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

ലോകകപ്പ് ഫൈനലിൽ ബ്ലോംഫോണ്ടെയ്‌നിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റിന് 411 റൺസ് അടിച്ചുകൂട്ടി. 80 പന്തിൽ 175 റൺസെടുത്ത ഓപ്പണർ വൈഭവ് സൂര്യവംശി ഇന്നിംഗ്‌സിന് അടിത്തറയിട്ടു. 15 ഫോറും 15 സിക്‌സറുമടക്കം 218.75 സ്ട്രൈക്ക് റേറ്റോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

u19 wc

ഫൈനൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറി (55 പന്ത്) കുറിച്ച വൈഭവിന്റെ പ്രകടനം ഇന്ത്യക്ക് കരുത്തായി. ക്യാപ്റ്റൻ അയൂഷ് മാത്രെ (51 പന്തിൽ 53 റൺസ്), വിഹാൻ മൽഹോത്ര (30), അഭിജ്ഞാൻ കുന്ദു (40) എന്നിവരും അവരുടേത് സംഭാവനകൾ നൽകി. ഇവർക്ക് പുറമേ കനിഷ്‌ക് ചൗഹാൻ 20 പന്തിൽ 37 റൺസെടുത്ത് ക്യാമിയോ മികച്ചതാക്കി.

ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ (3-63), സെബാസ്റ്റ്യൻ മോർഗൻ (2-74) എന്നിവർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വച്ചത്. എന്നാൽ മിക്ക ബൗളർമാരും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയിരുന്നില്ല. ഇതോടെ 412 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ആദ്യ രണ്ട് ഓവറുകളിൽ മെയ്ഡനുകളുമായി പതുക്കെ തുടങ്ങിയപ്പോൾ തന്നെ ഫലം വ്യക്തമായിരുന്നു.

പിന്നാലെ 17 റൺസെടുത്ത ജോസഫ് മൂരീസിനെ അംബ്രിഷ് പുറത്താക്കി. ബെൻ ഡോക്കിൻസും ബെൻ മെയ്സും (45) മികച്ച പ്രകടനം തുടങ്ങിയെങ്കിലും മെയ്‌സിനെ ഖിലാൻ പട്ടേൽ മടക്കി. ക്യാപ്റ്റൻ തോമസ് റൂ (18 പന്തിൽ 31) കനിഷ്‌ക് ചൗഹാന്റെ പന്തിൽ പുറത്തായതോടെ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദമായി. ഇതേ സമയം റൺ റേറ്റ് കുതിക്കുകയും ചെയ്‌തിരുന്നു.

ബെൻ ഡോക്കിൻസിന്റെ നിർണായക വിക്കറ്റ് വീഴ്ത്തി അയൂഷ് മാത്രെ ഇന്ത്യക്ക് വിജയ വഴിതുറന്നു. അതോടെ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നു. 174-ന് 3-ൽ നിന്ന് 8 പന്തുകൾക്കുള്ളിൽ 4 വിക്കറ്റുകൾ നഷ്‌ടപ്പെട്ട് അവർ 177-ന് 7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് കേലബ് ഫാൾക്കണറും ജെയിംസ് മിന്റോയും ചേർന്ന് എട്ടാം വിക്കറ്റിൽ 92 റൺസിന്റെ കൂട്ടുകെട്ടുയർത്തി നേരിയ പ്രതീക്ഷ നൽകി.

67 പന്തിൽ 115 റൺസെടുത്ത് ഫാൾക്കണർ ധീരമായി പോരാടിയെങ്കിലും ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി അംബ്രിഷ് 56 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. കനിഷ്‌ക് ചൗഹാനും ദീപേശ് ദേവേന്ദ്രനും 2 വിക്കറ്റുകൾ വീതം നേടി ഇന്ത്യയുടെ വിജയത്തിൽ പങ്കുചേർന്നു. ഇന്ത്യയുടെ ആറാം ലോക കിരീടമാണ് ഇത്.

Story first published: Friday, February 6, 2026, 22:34 [IST]
Other articles published on Feb 6, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+