Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ്, താരങ്ങളുടെ പേര് പുറത്തുവിട്ടില്ല

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങളുടെ കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെടെ 50 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് രണ്ട് താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവിവരം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി സമ്മതിച്ചെങ്കിലും ആര്‍ക്കൊക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ടീമിന്റെ ക്യാപിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച താരങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് ക്യാംപ് നഷ്ടമാകുമെങ്കിലും ഇവര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല.

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസിനും ക്യാംപ് നഷ്ടമാകും. തന്റെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്നാണ് അദ്ദേഹം ക്യാംപില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വ്യക്തിപരമായ കാര്യത്തെത്തുടര്‍ന്ന് ഡി ബ്രൂയിനും ക്യാംപില്‍ പങ്കെടുക്കില്ല. ഈ മാസം 18ന് ആരംഭിച്ച ക്യാംപ് 22നാണ് അവസാനിക്കുന്നത്. ജൂലൈയില്‍ വനിതാ ടീമിന്റെ ക്യാംപ് ആരംഭിക്കുന്നതിന് മുമ്പും പരിശോധന നടത്തിയിരുന്നു. ഇതില്‍ മൂന്ന് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഐപിഎല്ലിലും ആശങ്ക സൃഷ്ടിച്ചേക്കും. ക്വിന്റന്‍ ഡീകോക്ക്,എബി ഡിവില്ലിയേഴ്‌സ്,ഡെയ്ല്‍ സ്‌റ്റെയിന്‍,ഫഫ് ഡുപ്ലെസി,കഗിസോ റബാദ,ആന്റിച്ച് നോര്‍ജ തുടങ്ങിയ നിരവധി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമാണ്.

southafrica

രോഗം സ്ഥിരീകരിച്ചവരെ മാറ്റി നിര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാംപ് ആരംഭിച്ചിട്ടുണ്ട്. എയ്ഡന്‍ മാര്‍ക്രം,ആന്‍ഡിലി ഫെലുക്കുവായോ.ആന്റിച്ച് നോര്‍ജ,ഡേവിഡ് മില്ലര്‍,ഡീന്‍ എല്‍ഗര്‍,ഹെന്‍ റിച്ച് ക്ലാസന്‍,കഗിസോ റബാദ,കേശവ് മഹാരാജ്,ലൂങ്കി എന്‍ഗിഡി,ക്വിന്റന്‍ ഡീകോക്ക്,റീസ ഹെന്‍ഡ്രിക്‌സ്,റാസി വാന്‍ഡെര്‍ ഡൂസന്‍,ടെംബ ബാവുമ ഉള്‍പ്പെടെ 32 താരങ്ങളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. മാര്‍ച്ചിന് ശേഷം ക്രിക്കറ്റ് പരമ്പരയൊന്നും ദക്ഷിണാഫ്രിക്കന്‍ ടീം കളിച്ചിട്ടില്ല. അതിനാല്‍ താരങ്ങള്‍ക്ക് പഴയ ഫോം കണ്ടെത്തുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ക്യാംപ് ആരംഭിച്ചത്. കോവിഡ് പരിശോധന ഇനിയും തുടരുന്നതിനാല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരാനുള്ള സാധ്യത ഏറെയാണ്. ഈ ക്യാംപിന് ശേഷം വൈകാതെ തന്നെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ യുഎഇയിലേക്ക് പോകും. ഐപിഎല്ലിന് മുന്നോടിയായി യുഎഇയില്‍ ആറ് ദിവസത്തെ ക്വാറന്റൈനും താരങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബയോ ബബിള്‍ സുരക്ഷയിലാണ് താരങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്.

Story first published: Thursday, August 20, 2020, 15:09 [IST]
Other articles published on Aug 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+