For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി20യില്‍ ഇരട്ട ലോക റെക്കോഡിടാന്‍ രോഹിത്... എലൈറ്റ് ക്ലബ്ബിലെത്താന്‍ ബുംറയും ധവാനും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-ട്വന്റി പരമ്പരയിലൂടെ ഇന്ത്യയെയും താരങ്ങളെയും കാത്തിരിക്കുന്നത് റെക്കോഡുകളും നേട്ടങ്ങളുമാണ്. ടി-ട്വന്റിയിലെ ഇരട്ട ലോക റെക്കോഡുകള്‍ തന്റെ പേരിലാക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വിന്‍ഡീസ് പരമ്പരയിലെ ഏറ്റവും ശ്രദ്ധേയതാരം. രോഹിതിനു പുറമേ ജസ്പ്രിത് ബുംറയും ശിഖര്‍ ധവാനും വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഒന്നാം നമ്പര്‍ റണ്‍വേട്ടക്കാരനാവാന്‍ രോഹിത്

ഒന്നാം നമ്പര്‍ റണ്‍വേട്ടക്കാരനാവാന്‍ രോഹിത്

ടി-ട്വന്റിയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ. നിലവില്‍ ട്വന്റി-ട്വന്റിയി്ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പേരിലാണ്. 75 മല്‍സരങ്ങളില്‍ നിന്ന് 2,271 റണ്‍സാണ് ഗുപ്റ്റിലിന്റെ അക്കൗണ്ടിലുള്ളത്. റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ രോഹിത്. 84 മല്‍സരങ്ങളില്‍ നിന്ന് 2086 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. ശുഐബ് മാലിക്ക്, ബ്രണ്ടന്‍ മക്കല്ലം, വിരാട് കോലി എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാല് സ്ഥാനങ്ങളില്‍. വിന്‍ഡീസിനെതിരായ ടി-ട്വന്റി പരമ്പരയില്‍ 186 റണ്‍സ് നേടിയാല്‍ രോഹിതിന് ഗുപ്റ്റിലിന്റെ റെക്കോഡ് മറികടക്കാനാവും.

സിക്‌സറില്‍ രോഹിതിനെ കാത്ത് റെക്കോഡുകള്‍

സിക്‌സറില്‍ രോഹിതിനെ കാത്ത് റെക്കോഡുകള്‍

റണ്‍വേട്ടക്കാരനു പുറമേ സിക്‌സറിലും റെക്കോഡ് നേട്ടമാണ് രോഹിതിനെ കാത്തിരിക്കുന്നത്. നിലവില്‍ 89 സിക്‌സറുകളുമായി നാലാം സ്ഥാനത്താണ് രോഹിത്. 103 സിക്‌സറുമായി വിന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് നിലവില്‍ റെക്കോഡ്. 11 സിക്‌സറുകള്‍ നേടാനായാല്‍ ഗെയ്‌ലിനും ഗുപ്റ്റിലിനും ശേഷം ടി-ട്വന്റിയില്‍ 100 സിക്‌സറുകള്‍ നേടുന്ന താരമെന്ന ഖ്യാതി രോഹിതിന് സ്വന്തമാക്കാനാവും. 15 സിക്‌സറുകള്‍ നേടിയാല്‍ ടി-ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡും രോഹിതിന്റെ പേരിലാവും.

50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ബുംറ

50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ബുംറ

ടി-ട്വന്റിയില്‍ 50 വിക്കറ്റ് ക്ലബ്ബിലെത്താനൊരുങ്ങുകയാണ് ബുംറ. ഡെത്ത് ബൗളിങ് സ്‌പെഷ്വലിസ്റ്റായി അറിയപ്പെടുന്ന ബുംറ 35 മല്‍സരങ്ങളില്‍ നിന്ന് 43 വിക്കറ്റുകള്‍ ഇതിനോടകം തന്റെ പേരിലാക്കി കഴിഞ്ഞു. ആര്‍ അശ്വിനു ശേഷം ടി-ട്വന്റിയില്‍ 50 വിക്കറ്റ് ക്ലബ്ബിലെത്തുന്ന താരമെന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്. 46 മല്‍സരങ്ങളില്‍ നിന്ന് 52 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്.

വിന്‍ഡീസിനെതിരേ പരമ്പര കൈക്കലാക്കാന്‍ ഇന്ത്യ

വിന്‍ഡീസിനെതിരേ പരമ്പര കൈക്കലാക്കാന്‍ ഇന്ത്യ

ടി-ട്വന്റിയില്‍ 2011നു ശേഷം വിന്‍ഡീസിനെതിരേ ആദ്യ പരമ്പര നേട്ടം സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. 2011ലാണ് അവസാനമായി ഇന്ത്യ വിന്‍ഡീസിനെതിരേ ടി-ട്വന്റി പരമ്പരയില്‍ ജേതാക്കളായത്. ട്വന്റി20യില്‍ ആദ്യമായാണ് ഇന്ത്യയും വിന്‍ഡീസും മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. വിന്‍ഡീസിനെതിരായ ആദ്യ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ കിരീടം നേടി പകരംചോദിക്കുകായെന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.

1000 റണ്‍സ് ക്ലബ്ബിലെത്താന്‍ ധവാന്‍

1000 റണ്‍സ് ക്ലബ്ബിലെത്താന്‍ ധവാന്‍

ടി-ട്വന്റിയില്‍ 1000 റണ്‍സ് ക്ലബ്ബിലെത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് 23 റണ്‍സ് കൂടി മതി. 40 മല്‍സരങ്ങളില്‍നിന്ന് 977 റണ്‍സാണ് നിലവില്‍ ധവാന്‍ നേടിയിട്ടുള്ളത്. വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ടി-ട്വന്റിയില്‍ 1000 റണ്‍സ് ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ധവാന്‍.

Story first published: Saturday, November 3, 2018, 14:58 [IST]
Other articles published on Nov 3, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+