വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുമായി രണ്ടു ഡേ/നൈറ്റ് ടെസ്റ്റ്, ഓസ്‌ട്രേലിയ സ്വന്തം കുഴി തോണ്ടുകയാണെന്ന് ചാപ്പല്‍

മെല്‍ബണ്‍: ഇന്ത്യയെ ഡേ/നൈറ്റ് ടെസ്റ്റിന് ക്ഷണിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ സ്വന്തം കുഴി തോണ്ടലായി ഈ നീക്കം മാറരുതെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇയാന്‍ ചാപ്പലിന്റെ മുന്നറിയിപ്പ്. അടുത്തവര്‍ഷം ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ രണ്ടു ഡേ/നൈറ്റ് ടെസ്റ്റുകള്‍ സംഘടിപ്പിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആലോചന. ഇക്കാര്യം വരുംനാളുകളില്‍ ബിസിസിഐയുമായി ഓസ്‌ട്രേലിയ ചര്‍ച്ച ചെയ്യും.

ഡേ/നൈറ്റ് ടെസ്റ്റ്

ഡേ/നൈറ്റ് ടെസ്റ്റുകളോട് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കുള്ള പ്രത്യേക താത്പര്യം കണക്കിലെടുക്കുമ്പോള്‍ പര്യടനത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ഉള്‍പ്പെടാനുള്ള സാധ്യതയേറെ. ഇതുവരെ ആറു ഡേ/നൈറ്റ് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയ കളിച്ചിരിക്കുന്നത്. ആറു ടെസ്റ്റിലും ഓസീസ് ടീം ജയിച്ചു. ഏറ്റവുമൊടുവില്‍ ബ്രിസ്‌ബെയ്‌നില്‍ ഒരിന്നിങ്‌സ് ബാക്കി നില്‍ക്കെയാണ് ടിം പെയ്‌നും സംഘവും പാകിസ്താനെതിരെ ജയമുറപ്പിച്ചത്. ഡിംസബറില്‍ അയല്‍ക്കാരായ ന്യൂസിലാന്‍ഡുമായി ഓസ്‌ട്രേലിയ ഏഴാമത്തെ പിങ്ക്് ബോള്‍ ടെസ്റ്റിനിറങ്ങും.

ചാപ്പലിന്റെ നിരീക്ഷണം

എന്തായാലും ഡേ/നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ അപ്രമാദിത്വം തെളിഞ്ഞു കാണാം. കളിച്ച ടെസ്‌റ്റെല്ലാം കംഗാരുക്കള്‍ ജയിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യയെ പിങ്ക് ബോള്‍ ടെസ്റ്റിന് ക്ഷണിക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. പരമ്പര സ്വന്തം നാട്ടില്‍ വെച്ചാകുമ്പോള്‍ ഓസ്‌ട്രേലിയക്ക് ഭയക്കാനുമില്ല. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ തന്ത്രം തിരിച്ചടിക്കുമെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലിന്റെ നിരീക്ഷണം.

രണ്ട് പിങ്ക് ബോൾ ടെസ്റ്റുകൾ

കാരണം ലോകോത്തര നിലവാരമുള്ള ബൗളര്‍മാരുണ്ട് ഇന്ത്യയ്ക്ക്. മാത്രമല്ല, വിദേശ സാഹചര്യങ്ങളില്‍ ടീമിനെ നയിക്കേണ്ടതെങ്ങനെയെന്ന് കോലിക്കറിയാം, ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇയാന്‍ ചാപ്പല്‍ അഭിപ്രായപ്പെട്ടു.
അടുത്തവര്‍ഷം ജനുവരിയില്‍ പരിമിത ഓവര്‍ പരമ്പരയ്ക്കായി ഓസ്‌ട്രേലിയന്‍ സംഘം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. ടീമിനൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിനിധികളും ഇന്ത്യയിലെത്തുമെന്ന് വിവരമുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഇവര്‍ ബിസിസിഐയുമായി ചര്‍ച്ച നടത്തും.

ഗാംഗുലിയുടെ പക്ഷം

ഒന്നില്‍ കൂടുതല്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ ഗാംഗുലിക്ക് വിരോധമുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിങ്‌സ് അടുത്തിടെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാലു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടെണ്ണം പകലും രാത്രിയുമായി സംഘടിപ്പിക്കുന്നതിനോട് ഗാംഗുലിക്ക് യോജിപ്പില്ല. ഓരോ പരമ്പരയിലും ഒരു ഡേ/നൈറ്റ് ടെസ്റ്റ് മതിയെന്നാണ് ഗാംഗുലിയുടെ പക്ഷം.

Most Read:ഫിറ്റ്‌നസില്‍ കോലിയുടെ മാതൃക ദീപിക പള്ളിക്കല്‍! വഴിത്തിരിവായത് 2014ലെ സംഭവം, വെളിപ്പടുത്തി കോച്ച്

ഈഡൻ ടെസ്റ്റ്

നവംബറില്‍ ബംഗ്ലാദേശിന് എതിരെയാണ് ഇന്ത്യ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. ഈഡനില്‍ നടന്ന ഡേ/നൈറ്റ് ടെസ്റ്റ് ടീം ഇന്ത്യ ഗംഭീരമായി തന്നെ ജയിക്കുകയും ചെയ്തു. നേരത്തെ പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി മനസ്സു തുറന്നിരുന്നു. ഡേ/നൈറ്റ് ടെസ്റ്റ് പതിവാക്കരുതെന്നാണ് കോലിയുടെ അഭിപ്രായം. മാത്രമല്ല, പകലും രാത്രിയുമായി ടെസ്റ്റ് സംഘടിപ്പിക്കുകയാണെങ്കില്‍ത്തന്നെ ടീമുകള്‍ക്ക് സന്നാഹ മത്സരങ്ങള്‍ കളിക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ വേണം. ധൃതിപിടിച്ച് ഡേ/നൈറ്റ് ടെസ്റ്റ് കളിക്കരുതെന്നാണ് കോലിയുടെ ആവശ്യം.

Story first published: Monday, December 9, 2019, 17:57 [IST]
Other articles published on Dec 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X