വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Player of the Month: വനിതകളില്‍ ഷഫാലിയും സ്‌നേഹയും ലിസ്റ്റില്‍, പുരുഷവിഭാഗത്തില്‍ ഇന്ത്യക്കാരില്ല

ന്യൂസിലാന്‍ഡിന്റെ രണ്ടു താരങ്ങള്‍ ലിസ്റ്റിലെത്തി

ഐസിസിയുടെ ജൂണിലെ പ്ലെയര്‍ ഓഫ് ദി മന്ത് സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടു. പുരുഷ വിഭാഗത്തില്‍ മൂന്നു പേരുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ ആരും തന്നെയില്ല. ന്യൂസിലാന്‍ഡിന്റെ രണ്ടു താരങ്ങളും സൗത്താഫ്രിക്കയുടെ ഒരാളുമാണ് സാധ്യാപട്ടികയിലുള്ളത്. എന്നാല്‍ വനിതകളില്‍ അടുത്തിടെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ അരങ്ങേറിയ ഇന്ത്യന്‍ കൗമാരതാരം ഷഫാലി വര്‍മയും സ്‌നേഹ റാണയും ഇടംപിടിച്ചുവെന്നത് ശ്രദ്ധേയമാണ്.

1

ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേ, പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണ്‍, സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് എന്നിവരാണ് പുരുഷ വിഭാഗത്തില്‍ സാധ്യതാ ലിസ്റ്റിലുള്ളത്. ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇംഗ്ലണ്ടിനെതിരേ ഡബിള്‍ സെഞ്ച്വറിയുമായി വരവറിയിച്ച താരമാണ് കോണ്‍വേ. ഇതോടെ 447 എന്ന റെക്കോര്‍ഡ് റേറ്റിങ് പോയിന്റോടെ അദ്ദേഹം ഐസിസി ടെസ്റ്റ് റാങ്കിങില്‍ 77ാംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അരങ്ങേറ്റത്തില്‍ ഒരു കിവീസ് താരത്തിനു ലഭിച്ച ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് കൂടിയായിരുന്നു ഇത്. ഡബിളിനുശ ശേഷം അടുത്ത രണ്ടു ടെസ്റ്റുകളില്‍ അര്‍ധസെഞ്ച്വറിയും കോണ്‍വേ നേടിയിരുന്നു. ഇന്ത്യക്കെതിരായ ഫൈനലിലുള്‍പ്പെടെയായിരുന്നു ഇത്. 63.16 ശരാശരിയില്‍ 379 റണ്‍സാണ് കോണ്‍വെ ടെസ്റ്റ് കരിയറില്‍ അടിച്ചെടുത്തത്.

Happy Birthday Dhoni: ജീവചരിത്രം ധോണിയെപ്പറ്റി നമ്മളോടു പറഞ്ഞ ചില രഹസ്യങ്ങള്‍! ഏതൊക്കെയെന്നറിയാംHappy Birthday Dhoni: ജീവചരിത്രം ധോണിയെപ്പറ്റി നമ്മളോടു പറഞ്ഞ ചില രഹസ്യങ്ങള്‍! ഏതൊക്കെയെന്നറിയാം

ധോണിക്ക് മുമ്പ് അരങ്ങേറ്റം, പക്ഷെ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, 10 സൂപ്പര്‍ താരങ്ങളിതാധോണിക്ക് മുമ്പ് അരങ്ങേറ്റം, പക്ഷെ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, 10 സൂപ്പര്‍ താരങ്ങളിതാ

സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഡികോക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു. ആദ്യ ടെസ്റ്റില്‍ 141ഉം രണ്ടാം ടെസ്റ്റില്‍ 96ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു. 118.50 ശരാശരിയില്‍ പരമ്പരയില്‍ 237 റണ്‍സാണ് ഡികോക്ക് അടിച്ചെടുത്തത്. വിന്‍ഡീസിനെതിരേ തന്നെയുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ 135 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.

അതേസമയം, ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട പ്രഥമ ലോക ടെസ്റ്റ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായിരുന്നു കിവീസ് താരം ജാമിസണ്‍. രണ്ടിന്നിങ്‌സുകളിലായി 61 റണ്‍സിന് ഏഴു വിക്കറ്റുകള്‍ താരം വീഴ്ത്തി. രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ നായരന്‍ വിരാട് കോലിയുടെ വിക്കറ്റ് ജാമിസണിനായിരുന്നു. രോഹിത് ശര്‍മ, റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരുടെ നിര്‍ണായക വിക്കറ്റുകളും അദ്ദേഹം പിഴുതു.

2

വനിതകളിലേക്കു വന്നാല്‍ ഷഫാലി, സ്‌നേഹ എന്നിവരെയക്കൂടാതെ ഇംഗ്ലിന്റെ സോഫി എക്ലെസ്റ്റോണാണ് ലിസ്റ്റിലെ മൂന്നാമത്തെ താരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന മല്‍സരങ്ങളിലൂടെയായിരുന്നു 17 കാരിയായ ഷഫാലിയുടെ അരങ്ങേറ്റം. ടി20യില്‍ നേരത്തേ തന്നെ കളിച്ചിട്ടുണ്ടെങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലെയും തുടക്കം ഇംഗ്ലണ്ടിലായിരുന്നു. കന്നി ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയുമായി ഷഫാലി മിന്നിച്ചു. 96, 63 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. രണ്ടു ഏകദിനങ്ങളില്‍ നിന്നും 59 റണ്‍സും താരം നേടി.

ഓള്‍റൗണ്ടര്‍ കൂടിയായ സ്‌നേഹയുടെയും അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. രണ്ടാമിന്നിങ്‌സില്‍ ഫോളോഓണ്‍ നേരിട്ട ഇന്ത്യക്കു സമനില നേടിക്കൊടുക്കുന്നതില്‍ സ്‌നേഹ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 154 ബോളില്‍ 80 റണ്‍സ് താരം നേടി. 131 റണ്‍സിനു നാലു വിക്കറ്റുകളും സ്‌നേഹ വീഴ്ത്തിയിരുന്നു.

Story first published: Wednesday, July 7, 2021, 13:15 [IST]
Other articles published on Jul 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X