Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവ് സ്മിത്തിന്റെ ഡ്രീം ടീമില്‍ സച്ചിനും ഹര്‍ഭജന്‍ സിംഗിനും സ്ഥാനം.. പക്ഷേ വിരാട് കോലിയില്ല!!

കൊല്‍ക്കത്ത: നൂറാം ഏകദിനം കളിക്കുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്‌റ്‌റീവ് സ്മിത്തിന്റെ ഡ്രീം ടീമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സ്ഥാനമില്ല. തന്റെ നൂറാമത്തെ ഏകദിന മത്സരത്തിന് മുന്നോടിയായി സമിത്ത് തിരഞ്ഞെടുത്ത ഡ്രീം ടീമിലാണ് കോലിക്ക് സ്ഥാനം കിട്ടാതെ പോയത്. കോലി ഇല്ലെങ്കിലും രണ്ട് ഇന്ത്യക്കാര്‍ സ്മിത്തിന്റെ ടീമിലുണ്ട്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമാണ് ഇത്.

kohli-smith

ഏത് ഡ്രീം ടീം എടുത്താലും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ഓട്ടോമാറ്റിക് ചോയിസാണ്. ഓസ്‌ട്രേലിയയ്ക്ക് എതിരായ ഹര്‍ഭജന്‍ സിംഗിന്റെ പ്രകടനമാണ് സ്മിത്തിനെ ആകര്‍ഷിച്ചത്. വര്‍ത്തമാന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പക്ഷേ ഓസീസ് ക്യാപ്റ്റന്‍ അവഗണിച്ചുകളഞ്ഞു. കോലി കൂടുതല്‍ സെഞ്ചുറി അടിക്കുന്നത് കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് കൊണ്ടാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം സ്മിത്ത് പറഞ്ഞത്.

തന്റെ ഡ്രീം ടീമില്‍ ഇല്ലെങ്കിലും വിരാട് കോലി ഒരു സൂപ്പര്‍ ബാറ്റ്‌സ്മാനാണ് എന്ന കാര്യത്തില്‍ സ്മിത്തിന് സംശയം ഒന്നുമില്ല. വിരാട് കോലി ഒരു ടെറിഫിക് കളിക്കാരനും ക്യാപ്റ്റനുമാണ്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള കോലിയുടെ പ്രകടനത്തെയും സ്മിത്ത് പ്രശംസിക്കുന്നുണ്ട്. വ്യക്തിപരമായി തനിക്ക് വിരാട് കോലിയുമായി ഒരു പ്രശ്‌നവും ഇല്ലെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്. എന്നാല്‍ കളിക്കളത്തില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ കണ്ടാല്‍ ഇത് വിശ്വസിക്കാന്‍ തോന്നില്ല എന്നത് വേറെ കാര്യം.

Story first published: Thursday, September 21, 2017, 15:46 [IST]
Other articles published on Sep 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+