വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഡ്രീം ടി20 ടീമിലെ അഞ്ചു പേരെ തിരഞ്ഞെടുത്ത് പോണ്ടിങ്, ഇന്ത്യയുടേ 2 പേര്‍!

ഓസ്‌ട്രേലിയയില്‍ നിന്നും ആരും ഇലവനിലെത്തിയില്ല

ലോക ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് വിസ്മയം റിക്കി പോണ്ടിങിന്റെ സ്ഥാനം. രണ്ടു തവണ ഏകദിന ലോകകപ്പുയര്‍ത്താന്‍ ഭാഗ്യണ്ടായ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. ഓസീസ് ടീമിന്റെ സുവര്‍ണ കാലഘട്ടമെന്നാണ് പോണ്ടിങിനു കീഴിലുള്ള വര്‍ഷങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ലോക ക്രിക്കറ്റിലെ അജയ്യ്യരായി അവര്‍ വിലസിയ കാലഘട്ടമായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ത്തിനു മുകളില്‍ റണ്‍സ് പോണ്ടിങ് അടിച്ചെടുത്തിട്ടുണ്ട്.

IND vs PAK: അനാവശ്യ ഷോട്ട് കളിച്ച് പുറത്ത്, റിഷഭിനോട് കയര്‍ത്ത് രോഹിത്, തര്‍ക്കം, വൈറല്‍IND vs PAK: അനാവശ്യ ഷോട്ട് കളിച്ച് പുറത്ത്, റിഷഭിനോട് കയര്‍ത്ത് രോഹിത്, തര്‍ക്കം, വൈറല്‍

1

സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ തന്റെ ഡ്രീം ടീമിലെ ആദ്യത്തെ അഞ്ചു പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ ലിസ്റ്റില്‍ ഇടം നേടിയപ്പോള്‍ ഓസീസിന്റെ ഒരാള്‍ പോലുമില്ലെന്നതും ശ്രദ്ധേയമാണ്. ദി ഐസിസി റിവ്യുയെന്ന ഷോയുടെ പുതിയ എപ്പിസോഡിലാണ് പോണ്ടിങ് തന്റെ ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആരൊക്കെയാണ് ഈ അഞ്ചു പേരെന്നു പരിശോധിക്കാം.

റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍)

റിക്കി പോണ്ടിങ് തന്റെ ടോപ്പ് ഫൈവിലേക്കു ഏറ്റവുമാദ്യം തിരഞ്ഞെടുത്തത് അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനെയാണ്. നിലവില്‍ ലോകത്തിലെ മൂന്നാം നമ്പര്‍ ടി20 ബൗളര്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ സാലറി ക്യാപ്പെന്ന നിബന്ധന ഇല്ലായിരുന്നെങ്കില്‍ റാഷിദിനായിരിക്കും ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. ഏറ്റവും സ്ഥിരതയോടെ ബൗള്‍ ചെയ്യുന്ന വിക്കറ്റ് ടേക്കറാണ് റാഷിദെന്നും കുറഞ്ഞ ഇക്കോണമി റേറ്റാണ് താരത്തിന്റേതെന്നും ഓസീസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

ബാബര്‍ ആസം (പാകിസ്താന്‍)

ബാബര്‍ ആസം (പാകിസ്താന്‍)

പാകിസ്താന്‍ ക്യാപ്റ്റനും ടി20ലെ നമ്പര്‍ വണ്‍ ബാറ്ററുമായ ബാബര്‍ ആസമാണ് റിക്കി പോണ്ടിങിന്റെ ടോപ്പ് ഫൈവിലേക്കു രണ്ടാമനായി എത്തിയത്. ഈ ഫോര്‍മാറ്റില്‍ ബാബറിന്റെ നമ്പറുകള്‍ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ ഒരുപാട് മല്‍സരങ്ങളില്‍ താരം ടീമിനെ തനിച്ചു ജയിപ്പിച്ചിട്ടുണ്ടെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

ASIA CUP: ഇന്ത്യക്ക് ജയിക്കണം, വിറപ്പിക്കാന്‍ ശ്രീലങ്ക, ജീവന്‍ മരണ പോരാട്ടം, പ്രിവ്യൂ, സാധ്യതാ 11

ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ)

ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ)

ഇന്ത്യന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് റിക്കി പോണ്ടിങിന്റെ ലിസ്റ്റിലേക്കു മൂന്നാമനായി വന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഹാര്‍ദിക്കിനെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നു പോണ്ടിങ് പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കു നയിക്കാന്‍ ഹാര്‍ദിക്കിനു സാധിച്ചു. ഇപ്പോള്‍ അദ്ദേഹം നന്നായി ബൗള്‍ ചെയ്യുന്നുമുണ്ട്. മുമ്പത്തേക്കാള്‍ നന്നായി ഹാര്‍ദിക് ഇപ്പോള്‍ സ്വന്തം ഗെയിം മനസ്സിലാക്കുന്നു. ടി20യില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ അദ്ദേഹമാണെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറിനെയാണ് റിക്കി പോണ്ടിങ് നാലാമനായി തിരഞ്ഞെടുത്തത്. ബട്‌ലര്‍ക്കെതിരേ കളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മറ്റു പല കളിക്കാര്‍ക്കുമില്ലാത്ത ചില സ്‌പെഷ്യല്‍ കഴിവുകള്‍ ബട്‌ലര്‍ക്കുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മല്‍സരഗതി മാറ്റാനും അദ്ദേഹത്തിനാവും. ബട്‌ലറൊരു മാച്ച് വിന്നറാണ്. കഴിഞ്ഞ ഐപിഎല്ലില്‍ നാലു സെഞ്ച്വറികളടിച്ച് അദ്ദേഹം ഇതു കാണിച്ചുതന്നു. ടി20യില്‍ ഇത്രയും സെഞ്ച്വറികളടിക്കുക എളുപ്പമല്ലെന്നും പോണ്ടിങ് വിലയിരുത്തി.

IND vs PAK: ഇന്ത്യക്ക് പിഴച്ചതെവിടെ?, രോഹിത് കാട്ടിയത് മണ്ടത്തരം!, തോല്‍വിയുടെ കാരണങ്ങളിതാ

ജസ്പ്രീത് ബുംറ (ഇന്ത്യ)

ജസ്പ്രീത് ബുംറ (ഇന്ത്യ)

റിക്കി പോണ്ടിങിന്റെ ടോപ്പ് ഫൈവിലെ അഞ്ചാമത്തെയും അവസാനത്തെയുമാള്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ലോകത്തില്‍ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലെയും കംപ്ലീറ്റ് ബൗളറാണ് ബുംറ. ന്യൂബോളും പഴയ ബോളും താരത്തിനു വളരെ നന്നായി എറിയാന്‍ സാധിക്കും. വരാനിരിക്കുന്ന ടി20 ലോകകകപ്പില്‍ ഇന്ത്യ ബുംറയ്ക്കു ന്യൂബോളില്‍ ഒരോവര്‍ നല്‍കണമെന്ന് പോണ്ടിങ് ആവശ്യപ്പെട്ടു.

Story first published: Monday, September 5, 2022, 21:13 [IST]
Other articles published on Sep 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X