ഒത്തുകളി: വാതുവയ്പ്പുകാര്‍ ഇന്ത്യന്‍ വംശജര്‍... ഒരാള്‍ വിരാട് കോലിയുടെ മുന്‍ ടീമംഗം!!
മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടു ദി സണ്‍ പുറത്തുവിട്ട ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ രണ്ടു വാതുവയ്പുകാരും ഇന്ത്യന്‍ വംശജര്‍. സോബേഴ്‌സ് ജോബന്‍, പ്രിയങ്ക് സക്‌സേന എന്നിവരാണ് ദി സണ്ണിന്റെ മാധ്യമപ്രവര്‍ത്തകനോട് ഒത്തു കളിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഇപ്പോള്‍ നടക്കുന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള കളിയുടെ പ്രധാന സംഭവങ്ങളെല്ലാം തങ്ങള്‍ക്ക് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് വാതുവയ്പുകാര്‍ അവകാശപ്പെട്ടത്.
താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

കോലിയുടെ മുന്‍ ടീമംഗം
ഒളിക്യാമറയില്‍ കുടുങ്ങിയ വാതുവയ്പുകാരില്‍ ഒരാളായ ജോബന്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും നിലവിലെ ക്യാപ്റ്റനുമായ വിരാട് കോലിക്കൊപ്പം മുമ്പ് കളിച്ച താരമാണ് 31 കാരന്‍. കോലി ദില്ലി ടീമിനായി കളിച്ചിരുന്നപോള്‍ ജോബനും സഹതാരമായിരുന്നു.

10 വര്‍ഷമായി ഒത്തുകളിയില്‍ സജീവം
കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഒത്തുകളിയിലും വാതുവയ്പ്പിലുമെല്ലാം സജീവമാണെന്നാണ് ജോബന്‍ വെളിപ്പെടുത്തിയത്. നിരവധി മല്‍സരങ്ങളില്‍ താനും പ്രിയങ്ക് സക്‌സേനയും ചേര്‍ന്ന് വാതുവയ്പ്പ് നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു.

നിരവധി താരങ്ങളുമായി ബന്ധം
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമായി അടുത്ത ബന്ധമാണ് ജോബന്‍ പുലര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്കിടയില്‍ നല്ല പ്രതിച്ഛായയാണ് തനിക്കുള്ളതെന്നും ജോബന്‍ ദി സണ്‍ പുറത്തുവിട്ട ഒളിക്യാമറ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

ദില്ലിയില്‍ വീട്
ദില്ലിയിലെ വസന്ത് വിഹാറില്‍ തനിക്കൊരു വീടുണ്ടെന്ന് ജോബന്‍ പറഞ്ഞു. മുന്‍ ക്രിക്കറ്റ് താരം മാത്രമല്ല ഇയാള്‍. റഷ്യന്‍ ആയോധന കലകളിലും ജോബന്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
വളരെ ആര്‍ഭാടമായ ജീവിതമാണ് ഇയാള്‍ നയിക്കുന്നതെന്ന് സോഷ്യല്‍ മീഡിയകളിലെ പ്രൊഫൈലില്‍ നിന്നു വ്യക്തമാണ്. ലോകത്തെ ഏറ്റവും ചെലവേറിയ സ്ഥലങ്ങൡല്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ജോബന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടാമത്തേയാള്‍ വ്യവസായി
വാതുവയ്പുകാരില്‍ ജോബന്‍ മുന്‍ ക്രിക്കറ്ററാണെങ്കില്‍ രണ്ടാമത്തേയാള്‍ പ്രിയങ്ക് സക്‌സേന വ്യവസായിയാണ്. ദക്ഷിണാഫ്രിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പുകയില, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയുടെ വ്യാപാരമാണ് പ്രിയങ്ക് നടത്തുന്നതെന്നാണ് ഒളിക്യാമറ വീഡിയോയില്‍ സോബേഴ്‌സ് പറയുന്നത്.
ജോബനെപ്പോലെ ഇയാളും ദില്ലി സ്വദേശിയാണ്. വാതുവയ്പുകാരുമായി സഹകരിക്കാന്‍ തയ്യാറുള്ള താരങ്ങളെ കണ്ടെത്തി ഒത്തുകളിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് പ്രിയങ്കാണ്. ദില്ലി കേന്ദ്രീകരിച്ചും പ്രിയങ്ക് ഒത്തുകളി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നുണ്ടെന്നും ജോബന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications