രോഹിത് ശര്‍മ വീണ്ടും ഫ്‌ളോപ്പ് ഷോ.. പൂജാരയെ ഒഴിവാക്കിയതിന് കോലിക്ക് ട്രോള്‍!
ടാലന്റഡ് എന്നാണ് മുംബൈ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ കമന്റേറ്റര്‍മാര്‍ വിളിക്കുന്ന ഓമനപ്പേര്. ട്വന്റി 20യിലും ഏകദിനത്തിലും രോഹിത് ഈ വിളിക്ക് അര്‍ഹനാണ് താനും. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ്... അത് കളി വേറെയാണ്. എത്രയെത്ര അവസരം കിട്ടിയിട്ടും രോഹിത് ശര്‍മയ്ക്ക് ടെസ്റ്റില്‍ ക്ലച്ച് പിടിക്കാനായിട്ടില്ല. രോഹിത് ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റായി ഇങ്ങനെ തുടരുകയാണ്.
Read Also: ഒളിംപിക്‌സില്‍ ഇന്ത്യ വട്ടപ്പൂജ്യം... ഇവിടെ ശ്രീകൃഷ്ണനും യേശുക്രിസ്തുവിനും വരെ ട്രോള്‍... കാണൂ...
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയെ കളിപ്പിക്കാന്‍ വേണ്ടി ടെസ്റ്റ് സ്‌പെഷലിസ്റ്റായ ചേതേശ്വര്‍ പൂജാരയെ ആണ് ക്യാപ്റ്റന്‍ വിരാട് കോലി പുറത്താക്കിയത്. രോഹിത് ശര്‍മ 9 റണ്‍സ് മാത്രമെടുത്ത് ഔട്ടായി. പൂജാരയ്ക്ക് പകരം വണ്‍ഡൗണായി ഇറങ്ങിയ കോലിയും 3 റണ്‍സിന് ഔട്ടായി. ഇതോടെ കോലിയുടെ ക്യാപ്റ്റന്‍സിയെയും രോഹിതിന്റെ ബാറ്റിംഗിനെയും ട്രോളി ട്വിറ്റരാദികളും രംഗത്തെത്തി. ഇതാ കുറച്ച് സാംപിളുകള്‍...

മോശം തീരുമാനം
ചേതേശ്വര്‍ പൂജാരയ്ക്ക് പകരം രോഹിത് ശര്‍മയെ കളിപ്പിച്ച കോലിയുടെ തീരുമാനത്തെ ഡംബ് എന്നാണ് ട്വിറ്റരാദികള്‍ വിളിക്കുന്നത്.

മുരളി വിജയ്ക്ക് പകരമോ
ഒന്നിനും കൊള്ളാത്ത രോഹിത് ശര്‍മയെ ഇറക്കി ബെസ്റ്റ് ഓപ്പണര്‍ ആയ മുരളി വിജയ്യെ കളിപ്പിച്ചില്ല എന്നാണ് ഒരു ആരോപണം. എന്നാല്‍ പരിക്ക് മൂലമാണ് വിജയ് കളിക്കാത്തത്.

അശ്വിന്‍ എത്ര ബെറ്റര്‍
രോഹിത് ശര്‍മയെക്കാളും മികച്ച ശരാശരി അശ്വിന് പോലും ഉണ്ട്. അശ്വിന്റെ ശരാശരി 33.25 ആണ്. രോഹിതിന്റേത് 32.32ഉം

ഫീല്‍ഡിങ് നിയന്ത്രണം ഇല്ലല്ലോ
ടെസ്റ്റില്‍ ഫീല്‍ഡിങ് നിയന്ത്രണം ഇല്ലാത്തത് കൊണ്ടാണത്രെ രോഹിത് ശര്‍മ ഇങ്ങനെ നിരന്തരം പരാജയപ്പെടുന്നത്.

ആരെങ്കിലും കാണട്ടെ
രോഹിത് ശര്‍മയെ കൊണ്ടുവന്ന് വിവാദമായാലെങ്കിലും ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പര ആരെങ്കിലും ശ്രദ്ധിക്കുമല്ലോ എന്ന് കരുതിയാണോ ബി സി സി ഐ രോഹിതിനെ ഇറക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications