മായന്തി ഇല്ലാത്ത ഐപിഎല്‍ ഉപ്പില്ലാത്ത കഞ്ഞിയും സോഡയില്ലാത്ത വിസ്‌കിയും പോലെ!- ട്വിറ്റര്‍ മായന്തി മയം

ഐപിഎല്ലിന്റെ 13ാം സീസണ്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കുകയാണെങ്കിലും ആരാധകര്‍ പൂര്‍ണമായും ഹാപ്പിയല്ല. പ്രശസ്ത അവതാകയായ മായന്തി ലാങറുടെ അഭാവമാണ് പലരെയും നിരാശരാക്കിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ പുതിയ സീസണിലെ അവതാരകരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അക്കൂട്ടത്തില്‍ മായന്തി ഇല്ലെന്നറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളൂടെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ട്വിറ്റര്‍ മായന്തി മയമായിക്കഴിഞ്ഞു. രസകരമായ നിരവധി ട്വീറ്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇക്കൂട്ടത്തിലെ ചില ടീറ്റുകള്‍ നമുക്കൊന്നു നോക്കാം.

മായന്തി ലാങര്‍ ഐപിഎല്‍ 2020യിലെ അവതാരകരുടെ കൂട്ടത്തില്‍ ഇല്ല. ഇപ്പോള്‍ അവിവാഹിതര്‍- ഇനി ജീവിച്ചിരിക്കാന്‍ ശേഷിക്കുന്നത് എന്താണ്?

മായന്തി ലാങര്‍ ഈ സീസണിലെ ഐപിഎല്ലിന്റെ ഭാഗമാവില്ല, ഈ വര്‍ഷത്തെ മറ്റൊരു ഹൃദയഭേദകമായ വാര്‍ത്ത.

മായന്തി ലാങറില്ലാത്ത ഐപിഎല്‍ 2020 സോഡയില്ലാത് വിസ്‌ക്കി പോലെയാണ്.

മായന്തിയില്ലാത്ത ഐപിഎല്‍ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണെന്നായിരുന്നു മലയാളത്തിലുള്ള ഒരു ട്വീറ്റ്.

ഡേയ്... മായന്തി ലാങറിനെ കാണുന്നതിനു വേണ്ടി മാത്രം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ അവസ്ഥയെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം ഒരു ട്വീറ്റ്.

ഐപിഎല്‍ ആരാധകര്‍ക്കു ഏറ്റവും ദുഖരമായ വാര്‍ത്തയാണിത്.

ഇതു സത്യമാണോ? ഇനി നിങ്ങള്‍ക്കു വേണമെങ്കില്‍ ഐപിഎല്‍ റദ്ദാക്കാം. തനിക്കൊരു കുഴപ്പവുമില്ല. എന്തു കൊണ്ട് മായന്തി ലാങറില്ല? എന്ത് കൊണ്ട്?

ഐപിഎല്‍ 2020യില്‍ അവതാരകയായി ഞങ്ങള്‍ക്കു മായന്തി ലാങറെ വേണം. അല്ലെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങും.

നിങ്ങളില്ലാതെ ഐപിഎല്ലിന് എന്തു രസമാണുള്ളത്. ദയവ് ചെയ്തു മടങ്ങിവരൂ മായന്തീയെന്നായിരുന്നു ഒരു ട്വീറ്റ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് ഇത്തവണ കനത്ത സാമ്പത്തിക നഷ്ടം നേരിണ്ടേി വരും. കാരണം പല ആളുകളും മായന്തി ലാങറിനെ കാണുന്നതിനു വേണ്ടി മാത്രമാണ് പ്രീമാച്ച് ഷോ കാണുന്നത്.

ഐപിഎല്‍ 2020ക്കു മായന്തി ലാങറില്ല, അങ്ങനെയാണെങ്കില്‍ ഈ സീസണ്‍ തനിക്കു ബഹിഷ്‌കരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് എന്ന് ഒരാള്‍ കുറിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 18, 2020, 12:01 [IST]
Other articles published on Sep 18, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X