വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോലിയല്ല, രോഹിത്ത്!! ആവശ്യം ശക്തം... ബിസിസിഐ വഴങ്ങുമോ?

ട്വിറ്ററിലൂടെയാണ് രോഹിത്തിന് പിന്തുണയേറുന്നത്

By Manu
ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോലിയല്ല, രോഹിത്ത്! | Oneindia Malayalam

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ നയിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ട്വിറ്ററിലൂടെയാണ് രോഹിത്തിനെ അനുകൂലിച്ച് പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലിക്കു ഐപിഎല്ലിലെ മോശം പ്രകടനമാണ് തിരിച്ചടിയാവുന്നത്. കോലിയുടെ ആര്‍സിബി ഐപിഎല്ലില്‍ ഈ സീസണിലെ ആറു മല്‍സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

ഐപിഎല്ലിലടക്കം തുടരെ 9 തോല്‍വി... കോലിയുടെ കഥ തീര്‍ന്നോ? വെങ്‌സാര്‍ക്കര്‍ക്ക് പറയാനുള്ളത് ഐപിഎല്ലിലടക്കം തുടരെ 9 തോല്‍വി... കോലിയുടെ കഥ തീര്‍ന്നോ? വെങ്‌സാര്‍ക്കര്‍ക്ക് പറയാനുള്ളത്

കോലിയുടെ മോശം ക്യാപ്റ്റന്‍സിയാണ് ഐപിഎല്ലില്‍ ആര്‍സിബിയുടെ ദയനീയ പ്രകടനത്തിനു കാരണമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയായ രോഹിത്തിനെ ഇന്ത്യയുടെയും ക്യാപ്റ്റനാക്കണമെന്ന ആവശ്യമുയരുന്നത്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

ഐപിഎല്ലിലെ ക്യാപ്റ്റന്‍സി പരിഗണിക്കുമ്പോള്‍ കോലിയേക്കാള്‍ ഏറെ മുന്നിലാണ് രോഹിത്തിന്റെ സ്ഥാനം. കോലിക്കു കീഴില്‍ ഇതുവരെ ഒരു ഐപിഎല്‍ കിരീടം പോലും നേടാന്‍ ആര്‍സിബിക്കു കഴിഞ്ഞിട്ടില്ല. 2016ല്‍ റണ്ണറപ്പായതാണ് കോലിയുടെ ഏക നേട്ടം.
എന്നാല്‍ രോഹിത്തിന്റെ നായകത്വത്തില്‍ മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ മുംബൈ സ്വന്തമാക്കിയിട്ടുണ്ട്. ഇവ മാത്രമല്ല കോലിക്കു പകരം ഇന്ത്യയെ നയിച്ചപ്പോഴും ഗംഭീര പ്രകടനമാണ് രോഹിത്ത് കാഴ്ചവച്ചിട്ടുള്ളത്. നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയില്‍ ഇന്ത്യ ചാംപ്യന്‍മാരായത് ഹിറ്റ്മാന് കീഴിലായിരുന്നു.

ഒരു ടൂര്‍ണമെന്റില്‍ മാത്രം

ഒരു ടൂര്‍ണമെന്റില്‍ മാത്രം

നിലവില്‍ ഇന്ത്യയെ ഒരെയൊരു ഐസിസി ടൂര്‍ണമെന്റില്‍ മാത്രമേ കോലി നയിച്ചിട്ടുള്ളൂ. രണ്ടു വര്‍ഷം മുമ്പ് നടന്ന ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഇത്. അന്ന് മികച്ച ജയങ്ങളുമായി കുതിച്ച ഇന്ത്യക്കു ഫൈനലില്‍ കാലിടറുകയായിരുന്നു. ചിരവൈരികളായ പാകിസ്താനോടാണ് ഇന്ത്യ പരാജയമേറ്റുവാങ്ങിയത്. ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ പാകിസ്താനെ തുരത്താന്‍ ഇന്ത്യക്കായെങ്കിലും കലാശക്കളിയില്‍ ഇതാവര്‍ത്തിക്കാന്‍ സാധിച്ചില്ല.

ട്വീറ്റുകള്‍ ഇങ്ങനെ

ട്വീറ്റുകള്‍ ഇങ്ങനെ

രോഹിത്തിനെ അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ നായകനായി ബിസിസിഐ പരിഗണിക്കണം. ബൗളര്‍മാരെ എത്ര മികച്ച രീതിയിലാണ് അദ്ദേഹം റൊട്ടേറ്റ് ചെയ്യുന്നത്. നിരവധി ചെറിയ സ്‌കോറുകളാണ് രോഹിത്തിനു കീഴില്‍ മുംബൈ പ്രതിരോധിച്ച ജയിച്ചതെന്നുമായിരുന്നു ഒരു ട്വീറ്റ്.
ഓരോ ദിവസം കഴിയുന്തോറും കോലി നല്ലൊരു ക്യാപ്റ്റനല്ലെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ബിസിസിഐ രോഹിത്തിനെ ഇന്ത്യന്‍ നായകനായി പരിഗണിക്കുമോയെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
കോലിക്കു നേതൃഗുണമില്ല. ലോകകപ്പിനു ശേഷം രോഹിത്തിനെ നായകസ്ഥാനമേല്‍പ്പിക്കണമെന്നും മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെടുന്നു.
പ്രിയപ്പെട്ട കോലീ, എന്തൊരു മോശം ക്യാപ്റ്റന്‍സിയാണിത്. ആര്‍സിബിയുടെ മാത്രമല്ല ഇന്ത്യയുടെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവയ്ക്കൂ. ലോകകപ്പില്‍ ടീമിനെ രോഹിത് ശര്‍മ നയിക്കട്ടെയെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

Story first published: Tuesday, April 9, 2019, 13:46 [IST]
Other articles published on Apr 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X