രോഹിത് ഇല്ല.. യുവരാജിനെ തഴഞ്ഞ് പകരം ഹര്‍ദീക് പാണ്ഡ്യ.. സെലക്ടര്‍മാര്‍ക്ക് ട്വിറ്ററില്‍ ഭൂലോക ട്രോൾ!
മുംബൈ: ആറാം നമ്പറിലാണ് രോഹിത് ശര്‍മ കളിച്ചിരുന്നത്. ആ രോഹിത് ശര്‍മയ്ക്ക് പരിക്കേല്‍ക്കുമ്പോള്‍ സ്വാഭാവികമായും ടീമിലെത്തേണ്ടത് ആരാ. ഒരു ബാറ്റ്‌സ്മാന്‍. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റിട്ട് പോലും ഇന്‍ഫോം ബാറ്റ്‌സ്മാനായ യുവരാജ് സിംഗിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. യുവരാജിനെ പരിഗണിച്ചില്ല എന്ന് മാത്രമല്ല, പകരം കൊണ്ടുവന്നത് ഹര്‍ദീക് പാണ്ഡ്യയെയും. ആരാധകര്‍ വെറുതെ ഇരിക്കുമോ.
Read Also: ഹര്‍ദീക് പാണ്ഡ്യ ടെസ്റ്റ് ടീമില്‍, ഗംഭീറും ഇന്‍, രോഹിത് ഔട്ട്.. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീം റെഡി!
ചീഫ് സെലക്ടറായ എം എസ് കെ പ്രസാദിന്റെ ക്രെഡിബിലിറ്റിയെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലാണ് ട്വിറ്ററില്‍ ആരാധകര്‍ പൊട്ടിത്തെറിക്കുന്നത്. തുടര്‍ച്ചയായ സെഞ്ചുറികളിലൂടെ രഞ്ജി ട്രോഫിയില്‍ തിളങ്ങുന്ന യുവരാജിനെ അവഗണിക്കാന്‍ എങ്ങനെ തോന്നി എന്നാണ് ചോദ്യം. ഒപ്പം ആറാം നമ്പറില്‍ പാണ്ഡ്യ എന്ത് കാട്ടാനാണ് എന്ന ആശങ്കയും.

യുവരാജിനെ തഴഞ്ഞോ
മൂന്ന് രഞ്ജി മത്സരങ്ങളിലായി 500 ല്‍പ്പരം റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയാണ് യുവരാജ്. എന്നിട്ടും സെലക്ടര്‍മാര്‍ യുവിയെ തഴഞ്ഞു. യുവരാജ് രഞ്ജിയില്‍ മനോഹരമായി കളിക്കുന്നു. ഈ സെലക്ടര്‍മാരെ വല്ല ഉത്തേജക മരുന്ന് പരിശോധനയ്ക്കും അയക്കുന്നതാണ് നല്ലത്.

സ്റ്റുപ്പിഡ് സെലക്ഷന്‍
രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റാല്‍ മികച്ച റീപ്ലേസ്‌മെന്റ് യുവരാജ് സിംഗാണ്. എന്നാല്‍ ഹര്‍ദീക് പാണ്ഡ്യയെ സെലക്ട് ചെയ്തത് ഒരു സ്റ്റുപ്പിഡ് സെലക്ഷനാണ് - ട്വിറ്ററില്‍ ഒരു ആരാധകന്‍ രോഷം കൊള്ളുന്നു.

എന്താണ് മാനദണ്ഡം
ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഓവര്‍സ്മാര്‍ട്ടാകുകയാണ് എന്നാണ് ആരാധകരുടെ പരാതി. മികച്ച ടീമിനെയാണ് സെലക്ട് ചെയ്തത്. പക്ഷേ യുവരാജ് സിംഗ് കൂടി വേണമായിരുന്നു. രഞ്ജിയില്‍ യുവരാജ് കളിക്കുന്നത് കണ്ടാല്‍ യുവി ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു എന്ന് കാണാം. എന്താണ് സെലക്ഷന്‍ മാനദണ്ഡം.

വാട്ടര്‍ ബോയ്
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ വേണ്ടി സെലക്ട് ചെയ്യപ്പെട്ട ഹര്‍ദീക് പാണ്ഡ്യയ്ക്ക് അഭിനന്ദനങ്ങള്‍. ജയന്ത് യാദവും പാണ്ഡ്യയെ സഹായിക്കാനുണ്ടാകും - മനീഷ് പാണ്ഡെയുടെ പാരഡി അക്കൗണ്ടില്‍ നിന്നാണ് ഈ ട്വീറ്റ്.

എല്ലാവര്‍ക്കും നന്ദി
ഈ അവസരം നല്‍കിയ സെലക്ടര്‍മാര്‍ക്ക് നന്ദി. സപ്പോര്‍ട്ട് ചെയ്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. വിശ്വാസം അര്‍പിച്ചവര്‍ക്ക് നന്ദി - ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെലക്ഷന്‍ കിട്ടിയ ഹര്‍ദീക് പാണ്ഡ്യ ട്വിറ്ററില്‍ പ്രതികരിച്ചത് ഇങ്ങനെ.

നന്ദി പറഞ്ഞ് ഗംഭീറും
ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയ ഓപ്പണര്‍ ഗൗതം ഗംഭീറും ആരാധര്‍ക്ക് നന്ദിയുമായി ട്വിറ്ററിലെത്തി. എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും ഇന്ത്യന്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്യുക. ഗംഭീറിന് ആശംസകളുമായി ഒരുപാട് ആരാധകരും ട്വിറ്ററിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications