Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച ഓസീസ് ജേര്‍ണലിസ്റ്റിന് ട്വിറ്ററില്‍ പൊങ്കാല, കഴിഞ്ഞില്ല!!

ഇന്ത്യയില്‍ വെച്ച് ഓസ്‌ട്രേലിയ പരമ്പര തോറ്റതിന്റെ കെറുവ് തീര്‍ക്കാന്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് പണികിട്ടി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഇന്ത്യന്‍ പതാകയെ അടിവസ്ത്രത്തോട് ഉപമിക്കുന്ന തരത്തിലാണ് ഓസീസ് മാധ്യമപ്രവര്‍ത്തകനായ ഡെന്നീസ് ഫ്രീഡ്മാനാണ് പണി വാങ്ങിച്ചത്.

ഇത് മാത്രമല്ല കാശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടവും ഇയാള്‍ ട്വിറ്ററിലിട്ടു. നേരത്തെ ഇന്ത്യന്‍ കളിക്കാരെ അധിക്ഷേപിച്ചും ഇയാള്‍ ട്വിറ്ററില്‍ ആളാകാന്‍ നോക്കിയിരുന്നു. ഇയാള്‍ക്ക് മാത്രമല്ല ഓസ്‌ട്രേലിയയ്ക്കും മുതലും പലിശയും കൂട്ടുപലിശയും ചേര്‍ത്ത് കൊടുക്കുകയാണ് ട്വിറ്റരാദികള്‍ ഇപ്പോള്‍. പൊങ്കാല കാണൂ..

കോലിയെയും കൂട്ടരെയും തൂപ്പുകാരാക്കി

കോലിയെയും കൂട്ടരെയും തൂപ്പുകാരാക്കി

പാകിസ്താന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തിയതില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇല്ലാത്തതിനെ കളിയാക്കി ഡെന്നീസ് ഇട്ട ട്വീറ്റ് വന്‍ വിവാദമായിരുന്നു. വിരാട് കോലിയെയും മറ്റ് കളിക്കാരെയും തൂപ്പുകാരാക്കിയാണ് ഡെന്നീസ് ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ആരാധകരും ഡെന്നീസും തമ്മില്‍ വാക് പോരായി.

അതിലും കടന്ന് അടുത്തത്

അതിലും കടന്ന് അടുത്തത്

കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുക, ഇന്ത്യന്‍ ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിക്കുക തുടങ്ങിയവയായിരുന്നു ഇന്ത്യയില്‍ ഓസ്‌ട്രേലിയ തോല്‍ക്കുന്നത് കണ്ട് നില തെറ്റിയ ഡെന്നീസ് പിന്നീട് ചെയ്തത്. ഇതോടെ ട്വിറ്റര്‍ ഒന്നടങ്കം ഇയാള്‍ക്ക് എതിരെ തിരിഞ്ഞു.

കടുത്ത ആക്ഷേപങ്ങള്‍

കടുത്ത ആക്ഷേപങ്ങള്‍

ഡെന്നീസിന് മാത്രമല്ല ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും ഓസ്‌ട്രേലിയയുടെ ദേശീയ പതാകയ്ക്കും ഭൂപടത്തിനും ഒക്കെ ഇന്ത്യന്‍ ആരാധകരുടെ ട്രോളുകള്‍ സഹിക്കേണ്ടി വന്നു. ഡെന്നീസ് പോസ്റ്റ് ചെയ്ത അടിവസ്ത്രം സ്മിത്തിനെ ധരിപ്പിച്ചാണ് ചിലര്‍ പ്രതികരിച്ചത്. ഇന്ത്യയെ കാണുമ്പോള്‍ മുട്ട് വിറച്ച് മൂത്രമൊഴിക്കാന്‍ തോന്നുന്നതിനാണത്രെ ഈ എക്‌സ്ട്രാ അടിവസ്ത്രം.

ഓസ്‌ട്രേലിയന്‍ ഭൂപടം

ഓസ്‌ട്രേലിയന്‍ ഭൂപടം

ഇന്ത്യന്‍ ഭൂപടത്തെ വികൃതമാക്കിയ ഡെന്നീസിന് അതിലും ശക്തമായ ഭാഷയിലാണ് ട്വിറ്റരാദികള്‍ മറുപടി കൊടുക്കുന്നത്. പട്ടി, പൂച്ച തുടങ്ങി ഓസ്‌ട്രേലിയന്‍ ഭൂപടത്തെ തികച്ചും മോശമാക്കി പരാമര്‍ശിച്ചാണ് പല ട്വീറ്റുകളും എന്ന് മാത്രം.

Story first published: Tuesday, September 26, 2017, 11:46 [IST]
Other articles published on Sep 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+