വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിന് പുല്ലുവില? വിന്‍ഡീസിന്റെ അന്തകന്‍, എന്നിട്ടും കോലിപ്പടയ്ക്ക് വേണ്ട!!

വിന്‍ഡീസ് പര്യടനത്തില്‍ ഗില്ലിനെ തഴഞ്ഞിരുന്നു

ഗില്ലിന് പുല്ലുവില? വിന്‍ഡീസിലെ ടോപ് സ്‌കോറർ എന്നിട്ടും ടീം ഇന്ത്യക്ക് വേണ്ട
shubman gill

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരവുമെന്നു വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് പഞ്ചാബില്‍ നിന്നുള്ള യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതിനു ചുക്കാന്‍ പിടിച്ചതോടെയാണ് ഗില്ലിനെ ലോകമറിഞ്ഞത്. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും 19 കാരനായിരുന്നു. പിന്നീട് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും ഗില്‍ തന്റെ പ്രതിഭ തെളിയിച്ചു.

റുതുരാജ്, ഗില്‍, ശ്രേയസ്... വിന്‍ഡീസിനെ അടിച്ചൊതുക്കി ഇന്ത്യ എ, ഇനി കോലിപ്പടയുടെ ഊഴം റുതുരാജ്, ഗില്‍, ശ്രേയസ്... വിന്‍ഡീസിനെ അടിച്ചൊതുക്കി ഇന്ത്യ എ, ഇനി കോലിപ്പടയുടെ ഊഴം

ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീം പരമ്പര നേട്ടം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് ഗില്ലായിരുന്നു. പക്ഷെ അടുത്ത മാസം വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്‍ തഴയപ്പെടുകയായിരുന്നു. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

2023 ലോകകപ്പും വേണ്ടേ?

കേദാര്‍ ജാദവ് ഏകദിന ടീമില്‍ തുടരുകയാണ്. അപ്പോള്‍ 2023ല്‍ നടക്കാനിരിക്കുന്ന ലോകകപ്പിനെക്കുറിച്ചും ഇന്ത്യ ചിന്തിക്കുന്നില്ലേയെന്നായിരുന്നു ഗില്ലിനെ തഴഞ്ഞതിനെക്കുറിച്ച് ട്വിറ്ററിലെല ഒരു പ്രതികരണം.
വെറ്ററന്‍ ഓള്‍റൗണ്ടറായ ജാദവ് കഴിഞ്ഞ ലോകകപ്പില്‍ മോശം പ്രകടനമാണ് നടത്തിയത്. ഇതേ തുടര്‍ന്ന് ചില മല്‍സരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു അവസരവും നല്‍കിയിരുന്നുള്ളൂ.

പ്രത്യേക റിസര്‍വേഷന്‍?

കേദാര്‍ ജാദവിന് പ്രത്യേക റിസര്‍വേഷന്‍ വല്ലതുമുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
ജാദവിനു പകരം ശുഭ്മാന്‍ ഗില്ലായിരുന്നു വേണ്ടിയിരുന്നത്. രോഹിത് ശര്‍മയ്ക്കു പകരം വിരാടിനെ ക്യാപ്റ്റനാക്കിയതില്‍ നിരാശനാണ്. ശാസ്ത്രിയും വിരാടും ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുമെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

പരമ്പരയിലെ ടോപ്‌സ്‌കോറര്‍

പരമ്പരയിലെ ടോപ്‌സ്‌കോറര്‍

വിന്‍ഡീസിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു ഗില്‍. നാലു മല്‍സരങ്ങളില്‍ നിന്നു മൂന്ന് അര്‍ധസെഞ്ച്വറികളടക്കം 218 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 98.16 സ്‌ട്രൈക്ക് റേറ്റും 54.50 ശരാശരിയും ഗില്ലിനുണ്ടായിരുന്നു.
21 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് താരം ഇത്രയും റണ്‍സെടുത്തത്. പരമ്പരയില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതും ഗില്‍ തന്നെയാണ്.

Story first published: Monday, July 22, 2019, 12:28 [IST]
Other articles published on Jul 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X