വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നമസ്‌തേ സര്‍ഫരാസ്: വിരാട് കോലി പോലും തൊഴുതുപോയി ഈ 17കാരനെ!

ബെംഗളൂരു: ഒരൊറ്റ ഇന്നിംഗ്‌സ്. ഒരൊറ്റ ഇന്നിംഗ്‌സ് മതി ട്വന്റി 20 ക്രിക്കറ്റില്‍ കരിയര്‍ മാറിമറിയാന്‍. മുംബൈ സ്വദേശിയായ 17 കാരന്‍ പയ്യന്‍ സര്‍ഫരാസ് ഖാന്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെയ്തതും അതാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറാമനായി ക്രീസിലെത്തിയ സര്‍ഫരാസ് ഖാന്‍ അടിച്ചത് 21 പന്തില്‍ പുറത്താകാതെ 45.

43 കാരന്‍ താംബെയെ ലോഫ്റ്റ് ചെയ്ത് സിക്‌സറിന് പറത്തിയ 17 കാരന്‍ പയ്യനെ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് കളി വിദഗ്ധരും ആരാധകരും. കളി മഴയില്‍ മുങ്ങിപ്പോയിട്ടും സര്‍ഫരാസിനെക്കുറിച്ച് പറഞ്ഞ് ആളുകള്‍ക്ക് മതിയാകുന്നില്ല. സ്വദേശത്തെയും വിദേശത്തെയും പലരും സര്‍ഫരാസിനെ പാക് ഇതിഹാസതാരം ജാവേദ് മിയാന്‍ദാദിനോട് വരെ ഉപമിക്കുന്നു. കൂസല്‍ തെല്ലുമില്ലതെ അടിച്ച് പറത്തുന്ന സര്‍ഫരാസ് ഖാനെക്കുറിച്ച് കൂടുതല്‍ അറിയണ്ടേ.

ആള് പുലിയാണ് കേട്ടാ

ആള് പുലിയാണ് കേട്ടാ

സാക്ഷാല്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് സര്‍ഫരാസിന്റെ വരവ്. സച്ചിന്‍ പ്രശസ്തമാക്കിയ ഹാരിസ് ഷീല്‍ഡ് സ്‌കൂള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റ ഇന്നിംഗ്‌സില്‍ 439 റണ്‍സടിച്ചിട്ടുണ്ട് കുഞ്ഞ് സര്‍ഫരാസ്. അന്ന് പ്രായം 12 വയസ്സ്. പിന്നീട് അണ്ടര്‍ 19 ടീമില്‍ ഇന്ത്യയ്ക്ക് വേണ്ടിയും കളിച്ചു.

നമസ്‌തേ സര്‍ഫരാസ്

നമസ്‌തേ സര്‍ഫരാസ്

ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി തിരിച്ചുവന്ന സര്‍ഫരാസിനെ കൈ കൂപ്പി തൊഴുത് നമസ്‌തേ പറഞ്ഞാണ് കോലി സ്വീകരിച്ചത്. തോളത്ത് തട്ടി സഹതാരങ്ങളും സര്‍ഫരാസിനെ അഭിനന്ദിച്ചു. (ചിത്രം ട്വിറ്ററില് നിന്നും)

സര്‍ഫരാസ് എന്ന മുംബൈക്കര്‍

സര്‍ഫരാസ് എന്ന മുംബൈക്കര്‍

ഇത് മാതിരി യുവ ബാറ്റിംഗ് പ്രതിഭകളെ ഇന്ത്യയിലേ കാണാന്‍ പറ്റൂ - ഓസ്‌ട്രേലിയക്കാരന്‍ ടോം മൂഡി പറഞ്ഞതാണിത്. സച്ചിന്റെയും ഗാവസ്‌കറിന്റെയും നാടായ മുംബൈ ആണ് സര്‍ഫരാസിന്റെയും തട്ടകം.

ജാവേദ് മിയാന്‍ദാദ്?

ജാവേദ് മിയാന്‍ദാദ്?

പാകിസ്താന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ് കളിക്കുന്ന പോലെ - മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയാണ് ഈ വിശേഷണം പറഞ്ഞത്. ആരാധകര്‍ അതേറ്റു പിടിച്ചു. ഒന്ന് സമ്മതിക്കണം, മിയാന്‍ദാദിനെ പോലെ തന്നെ കൂസലേതും ഇല്ല സര്‍ഫരാസിന്

കുട്ടിയാണ് സര്‍ഫരാസ്

കുട്ടിയാണ് സര്‍ഫരാസ്

17 വയസ്സേ ആയിട്ടുള്ളൂ. ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാള്‍. ഈ ഐ പി എല്ലിലെ അത്ഭുജ പാക്കേജാണ് സര്‍ഫരാസ് എന്ന് നേരത്ത പലരും പറഞ്ഞിരുന്നു. അത് സത്യമായി. 50 ലക്ഷത്തിനാണ് ബാംഗ്ലൂര്‍ ടീം സര്‍ഫരാസിനെ വാങ്ങിയത്. സര്‍ഫരാസിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തവരില്‍ ഹര്‍ഷ ഭോഗ്ലെയുമുണ്ട്.

കരുതിയിരുന്നോ...

കരുതിയിരുന്നോ...

എന്റെ വാക്ക് നോക്കിവെച്ചോ.. പറയുന്നത് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ആണ്. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും സര്‍ഫരാസിനെ കണ്ട് അന്തം വിട്ടുപോയി. (ചിത്രം ട്വിറ്ററില് നിന്നും)

വി വി എസ് ലക്ഷ്മണ്‍

വി വി എസ് ലക്ഷ്മണ്‍

സര്‍ഫരാസിന്റെ പേടിയില്ലാത്ത ആറ്റിറ്റിയൂഡാണ് വി വി എസ് ലക്ഷ്മണെ ആകര്‍ഷിച്ചത്. റസ്സല്‍ ആര്‍നോള്‍ഡ്. മുരളി കാര്‍ത്തിക്ക് എന്നിവരും സര്‍ഫരാസിനെ അഭിനന്ദിച്ച് രംഗത്തെത്തി.

Story first published: Thursday, April 30, 2015, 11:31 [IST]
Other articles published on Apr 30, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X