Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശി ബൗളറെ ഇടിച്ച് താഴെയിട്ടു, ട്വിറ്ററില്‍ ധോണിക്കെതിരെ പരിഹാസം!

മിര്‍പൂര്‍: ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്ക്ക് വേറെയും നാണക്കേട്. ബംഗ്ലാദേശി ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ക്യാപ്റ്റന്‍ ധോണി കൈമുട്ട് കൊണ്ട് ഇടിച്ച് താഴെയിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായിരിക്കുന്നത്. ധോണിയുടെ ഇടിയേറ്റ് താഴെവീണ റഹ്മാന് കളം വിട്ട് പോകേണ്ടി വന്നു.

ഇന്ത്യ ബാറ്റ് ചെയ്യവേ ഇരുപത്തഞ്ചാം ഓവറിലായിരുന്നു സംഭവം നടന്നത്. പന്തെറിഞ്ഞ ശേഷം, റണ്ണെടുക്കാന്‍ വേണ്ടി ഓടുന്ന ധോണിയുടെ വഴിയില്‍ കയറി നിന്നപ്പോഴാണ് റഹ്മാന് ധോണിയുടെ ഇടി കിട്ടിയത്. കൈമുട്ട് കൊണ്ടാണ് ധോണി റഹ്മാനെ ഇടിച്ചത്. ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ഈ സംഭവം നടന്നത്. ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ റഹ്മാന്‍ പവലിയനിലേക്ക് പോയി. പക്ഷേ അവിടം കൊണ്ട് തീര്‍ന്നില്ല, കാണൂ...

ധോണിക്കെതിരെ ബംഗ്ലാദേശികള്‍

ധോണിക്കെതിരെ ബംഗ്ലാദേശികള്‍

19 കാരനായ അരങ്ങേറ്റക്കാരന്‍ കളിക്കാരനെതിരെ ഇത്രയും റഫ് ആയി പെരുമാറിയ ധോണിയെ ബംഗ്ലാദേശി ആരാധകര്‍ വെറുതെ വിട്ടില്ല. ധോണി അല്‍പം കൂടി പക്വത കാണിക്കണമായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

ധോണിയുടെ നിയന്ത്രണം വിട്ടു

ധോണിയുടെ നിയന്ത്രണം വിട്ടു

ഇന്ത്യന്‍ ഇന്നിംഗ്‌സ് പകുതിയാകുമ്പഴേ കളി ഏകദേശം തോറ്റിരുന്നു. ഇതാണ് ധോണിയുടെ നിയന്ത്രണം വിടാന്‍ കാരണമായതെന്നും ബംഗ്ലാ ആരാധകര്‍ ട്വിറ്ററില്‍ കളിയാക്കുന്നു. ലോറി പോയി സ്‌കൂട്ടറില്‍ ഇടിച്ചാല്‍ പിന്നെ സ്‌കൂട്ടര്‍ വീണുപോകില്ലേ എന്നാണ് അവരുടെ ചോദ്യം.

ചില്ലറക്കാരനല്ല റഹ്മാന്‍

ചില്ലറക്കാരനല്ല റഹ്മാന്‍

അരങ്ങേറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ബംഗ്ലാദേശി ബൗളറാണ് ഈ 19കാരന്‍. മാന്‍ ഓഫ് ദ മാച്ചും റഹ്മാന്‍ തന്നെ.

പക്ഷേ ആളത്ര ശരിയല്ല

പക്ഷേ ആളത്ര ശരിയല്ല

ആദ്യത്തെ കളിയാണെങ്കിലും ബാറ്റ്‌സ്മാന്‍മാരെ തടഞ്ഞ് ശ്രദ്ധ തെറ്റിക്കാന്‍ റഹ്മാന് മടിയൊന്നും ഇല്ല. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വഴിക്ക് കുറുകെയും റഹ്മാന്‍ ഇങ്ങനെ കയറി നിന്നിരുന്നു. കണക്കിന് കേട്ടു എന്ന് മാത്രം.

ധോണി പൂര്‍ണ പരാജയം

ധോണി പൂര്‍ണ പരാജയം

ബൗളറായ മുസ്താഫിസുര്‍ റഹ്മാന്റെ വിക്കറ്റ് ധോണി വീഴ്ത്തി എന്നാണ് ട്വിറ്ററില്‍ കളിയാക്കല്‍. കളിയില്‍ ധോണിയുടെ നേട്ടം ഇത് മാത്രമാണ്. 5 റണ്‍സെടുക്കാനേ ക്യാപ്റ്റന് കഴിഞ്ഞുള്ളൂ.

ഉള്ള ബഹുമാനം പോയി

ഉള്ള ബഹുമാനം പോയി

മുസ്താഫിസുര്‍ റഹ്മാനെ തട്ടിയിട്ട ധോണിയെ തങ്ങള്‍ വെറുക്കുന്നു എന്നാണ് ട്വിറ്ററില്‍ ബംഗ്ലാദേശി ആരാധകര്‍ പറയുന്നത്. ധോണിയെ പോലെ ഒരു കളിക്കാരനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നും അവര്‍ക്ക് പറയാനുണ്ട്.

Story first published: Friday, June 19, 2015, 10:11 [IST]
Other articles published on Jun 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+