കോലി കളി ജയിപ്പിച്ചു, അനുഷ്‌കയുടെ ത്യാഗത്തെ കളിയാക്കി ട്വിറ്റര്‍.. എന്തൊരു നാണക്കേടാണിത്?
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനോട് ജയിച്ചാല്‍ അതില്‍ അനുഷ്‌ക ശര്‍മയ്ക്ക് എന്താണ് കാര്യം. ഒന്നുമില്ല എന്നേ തോന്നൂ. എന്നാല്‍ വിരാട് കോലിയുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് പിന്നാലെ അനുഷ്‌ക ശര്‍മയെ കളിയാക്കി ആഘോഷിക്കുകയാണ് ട്വിറ്റരാദികള്‍. ഇതിന് മുമ്പും കോലിയുടെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അനുഷ്‌കയ്്ക്ക്.
അനുഷ്‌ക ശര്‍മ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് പോലും വിരാട് കോലിയുടെ ഇപ്പോഴത്തെ ഈ മാരക ഫോം, അതുകൊണ്ടാണ് പോലും ഇന്ത്യ കളികള്‍ ജയിക്കുന്നത്. വിരാട് കോലിയുമായുള്ള ബന്ധം പിരിയാന്‍ കാണിച്ച മഹാമനസ്‌കതയ്ക്ക് അനുഷ്‌ക ശര്‍മയോട് നന്ദി പറഞ്ഞുകൊണ്ടാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കാണൂ ചില സാംപിളുകള്‍
നന്ദി അനുഷ്‌ക
അനുഷ്‌ക ശര്‍മയ്ക്ക് പ്രത്യേക നന്ദി. നിങ്ങള്‍ ചെയ്ത ത്യാഗം രാജ്യം എന്നുമെന്നും ഓര്‍ക്കും
കോലിയുടെ കൈകള്‍
അനുഷ്‌കയുമായി പിരിഞ്ഞ ശേഷം കോലിയുടെ റിസ്റ്റ് വര്‍ക്ക് വളരെയേറെ നന്നായിട്ടുണ്ട്. - സര്‍ രവീന്ദ്ര ജഡേജയുടെ പോസ്റ്റ്
അനുഷ്‌ക വിളിച്ചില്ലെങ്കില്‍
അനുഷ്‌ക ശര്‍മ വിരാട് കോലിയെ വിളിച്ചില്ലെങ്കില്‍ ഈ ലോകകപ്പ് നമുക്ക് തന്നെ എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നത്
എല്ലാ വിജയത്തിന് പിന്നിലും
ഏതൊരു പുരുഷന്റെ വിജയത്തിലും ഒരു സ്ത്രീ ഉണ്ടാകും. കോലിയുടെ വിജയങ്ങള്‍ക്ക് കാരണം അനുഷ്‌ക ശര്‍മയാണ്
തിരിച്ചുതന്നതിന്
കോലിയെ ഞങ്ങള്‍ക്ക് തിരിച്ചുതന്നതിന് നന്ദി അനുഷ്‌ക
എന്ത് കഷ്ടമാണിത്
ഇന്ത്യ ജയിച്ചത് ആസ്വദിക്കാന്‍ വേണ്ടി ഒരു സ്ത്രീയെ കളിയാക്കുന്നതില്‍ ദേഷ്യവും നാണക്കേടും തോന്നുന്ന ആളുകളും ഉണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications