Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20: മിനി ഫൈനലില്‍ കംഗാരുക്കള്‍ വീണു; പാകിസ്താന് മിന്നും ജയം

ഹരാരെ: ത്രിരാഷ്ട്ര ടി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം. ഫൈനലിനു മുന്നോടിയായി നടന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയെയാണ് പാകിസ്താന്‍ തരിപ്പണമാക്കിയത്. 45 റണ്‍സിന്റെ മിന്നും ജയമാണ് പാകിസ്താന്‍ നേടിയത്. ഞായറാഴ്ച ഹരാരെയിലാണ് പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം അരങ്ങേറുന്നത്.

Pakistan

പരമ്പരയില്‍ പാകിസ്താന്റെ മൂന്നാം ജയം കൂടിയാണിത്. പരമ്പരയില്‍ ഓസ്‌ട്രേലിയക്കു മുന്‍പില്‍ നേരത്തെ തോല്‍വി വഴങ്ങിയ പാകിസ്താന്റെ മധുര പ്രതികാരം കൂടിയായിരുന്നു ഇത്. എന്നാല്‍, പരമ്പരയില്‍ ഓസീസിന്റെ ആദ്യ തോല്‍വിയാണിത്. നേരത്തെ, കളിച്ച ആദ്യ രണ്ടു മല്‍സരങ്ങളിലും ഓസീസ് വിജയിച്ചിരുന്നു. മൂന്ന് മല്‍സരങ്ങളിലും തോറ്റ ആതിഥേയരായ സിംബാബ് വെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. വെള്ളിയാഴ്ച ഓസ്‌ട്രേലിയ സിംബാബ്‌വെയെ നേരിടും.

കംഗാരുവേട്ടയ്ക്ക് തുടക്കമിട്ടത് ഫഖ്ഹര്‍ സമാന്‍

ഓസ്‌ട്രേലിയക്കെതിരേ പാകിസ്താന് വിജയം ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഓപ്പണര്‍ ഫഖ്ഹര്‍ സമാനായിരുന്നു. അര്‍ധസെഞ്ച്വറിയുമായി ഫഖ്ഹര്‍ സമാന്‍ (73) വെടിക്കെട്ട് തീര്‍ത്തപ്പോള്‍ പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 194 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

42 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് സമാന്റെ ഇന്നിങ്‌സ്. ആസിഫ് അലിയും (37*) ഹുസെയ്ന്‍ ടലാറ്റും (30) ശുഐബ് മാലിക്കും (27) പാക് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഓസീസിനു വേണ്ടി ആന്‍്ഡ്രു ടൈ മൂന്നും ആവോന്‍ റിച്ചാര്‍ഡ്‌സന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മാര്‍കസ് സ്റ്റോയ്‌നിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഓരോ വിക്കറ്റ് വീതം നേടി.

വെല്ലുവിളി ഉയര്‍ത്താനാവാതെ ഓസീസ്

മറുപടി ബാറ്റിങില്‍ പാകിസ്താനു മേല്‍ ഓസീസിന് ഒരിക്കല്‍ പോലും ആധിപത്യം പുലര്‍ത്താനായില്ല. ഓരോ ഇടവേളകളിലും വിക്കറ്റ് വീണതോടെ ഓസീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പുറത്താവാതെ 37 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ അലെക്‌സ് കാരിയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രിദിയാണ് പാക് ബൗളിങ് നിരയില്‍ തിളങ്ങിയത്. മുഹമ്മദ് ആമിര്‍, ഫഹീം അഷ്‌റഫ്, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫഖ്ഹര്‍ സമാനാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Thursday, July 5, 2018, 21:19 [IST]
Other articles published on Jul 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+