Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി 20 ടീമില്‍ നിന്ന് അശ്വിനും ജഡേജയും തെറിച്ചു; മിശ്രയും കാശ്മീരി താരവും ടീമില്‍

ദില്ലി: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ടീമില്‍ അവസാന നിമിഷം നിര്‍ണായക മാറ്റം. സ്പിന്നര്‍ ആര്‍ അശ്വിനേയും ഓല്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും ടീമില്‍ നിന്നും ഒഴിവാക്കി. ലെഗ് സ്പിന്നര്‍ അമിത് മിശ്രയും കാശ്മീരി താരം പര്‍വേസ് റസൂല്‍ ടീമില്‍ ഇടം നേടി.

Ravindra Jadeja

ട്വന്റി 20 മത്സരത്തിനുള്ള 15 അംഗ ടീമിനെ ഏകദിന ടീമിനൊപ്പം പ്രഖ്യാപിച്ചിരുന്നു. ആ ടീമിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് അശ്വിനേയും ജഡേജയേയും ടീമില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ബിസിസിഐ പറയുന്നത്.

ഈ മാസം 26നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പര്‍വേസ് റസൂല്‍ ആദ്യമായാണ് ഇന്ത്യന്‍ കുപ്പായം അണിയുന്നത്.ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ടീമില്‍ നിന്നും അശ്വനേയും ജഡേജയേയും ഒഴിവാക്കി. വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ് ഇരുവരേയും ഒഴിവാക്കിയത്.

കോലി നയിക്കുന്ന ടീമില്‍ മുന്‍ നായകന്‍ എംഎസ് ധോനി, യുവരാജ് സിംഗ്, റെയ്‌ന, ആശിഷ് നെഹ്‌റ എന്നിവരും ടീമിലുണ്ട്. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടമായ ഇംഗ്ലണ്ടിന് ട്വന്റി 20 പരമ്പര നിര്‍ണായകമാണ്.

Story first published: Monday, January 23, 2017, 17:37 [IST]
Other articles published on Jan 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+