വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ക്യാപ്റ്റന്‍ ധോണി തന്നെ; ആദ്യ എട്ടോവറില്‍ കളി വരുതിയിലാക്കി, മരണ മാസ്സായി ഹര്‍ഭജനും

ചെന്നൈ: തന്ത്രം കൊണ്ടും ഭാഗ്യം കൊണ്ടും നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ മഹേന്ദ്രസിങ് ധോണിയെന്ന ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്. രാജ്യത്തിനു വേണ്ടിയും ഐപിഎല്‍ ടീമുകള്‍ക്കു വേണ്ടിയും ധോണിയെന്ന ക്യാപ്റ്റന്‍ കൂള്‍ ഇത് പല തവണ തെളിയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗ്യ ക്യാപ്റ്റനും സൂപ്പര്‍ നായകനും ധോണി തന്നെ. 2019 ഐപിഎല്‍ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ധോണി തന്റെ തന്ത്രങ്ങള്‍ പുറത്തെടുത്ത് തുടങ്ങി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ധോണിയുടെ കീഴിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തുവിട്ടു.

ആധുനിക ട്വന്റി20യിലെ വിജയതന്ത്രമെന്ത്? അത് ഇവരെ ആശ്രയിച്ചിരിക്കുമെന്ന് റിക്കി പോണ്ടിങ് ആധുനിക ട്വന്റി20യിലെ വിജയതന്ത്രമെന്ത്? അത് ഇവരെ ആശ്രയിച്ചിരിക്കുമെന്ന് റിക്കി പോണ്ടിങ്


നിര്‍ണായകമായി ടോസ്

നിര്‍ണായകമായി ടോസ്

ഉദ്ഘാടന മല്‍സരത്തില്‍ വെടിക്കെട്ട് വിരുന്ന് കാണാന്‍ വന്ന ആരാധകരെ നിരാശയിലാഴ്ത്തുന്നതായിരുന്നു ചെപ്പോക്കില്‍ ചെന്നൈയും ആര്‍സിബിയും തമ്മിലുള്ള പോര്. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ഗ്രൗണ്ടാണ് ചെപ്പോക്കിലെ ആദ്യ മല്‍സരത്തിനൊരുക്കിയിരുന്നത്. ഇത് ബാറ്റിങ് വെടിക്കെട്ട് കാണാനെത്തിയവരെ നിരാശപ്പെടുത്തി. പിച്ചിനെ കുറിച്ചുള്ള ധാരണയാവാം ടോസ് നേടിയ ധോണി ആര്‍സിബിക്ക് ആദ്യം ബാറ്റിങ് നല്‍കിയത്. ധോണിയുടെ ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് മല്‍സരം തെളിയിച്ചു.

ഓപ്പണിങ് സ്‌പെല്ലിന് ഹര്‍ഭജന്‍

ഓപ്പണിങ് സ്‌പെല്ലിന് ഹര്‍ഭജന്‍

അപകടകാരിയായ വിരാട് കോലിയും വെടിക്കെട്ടൊരുക്കാന്‍ ശേഷിയുള്ള പാര്‍ഥീവ് പട്ടേലും ആര്‍സിബി നിരയില്‍ ഓപ്പണറായെത്തിയപ്പോള്‍ ധോണി തന്ത്രമൊരുക്കി. ഓപ്പണിങ് ബൗളിങ് സ്‌പെല്ലെല്‍പ്പിച്ചത് മീഡിയം പേസര്‍ ദീപക് ചഹാറിനൊപ്പം വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയായിരുന്നു. ധോണിയുടെ ഈ തന്ത്രം വിജയംകണ്ടു.

ആര്‍സിബിയെ തകര്‍ത്ത് ആദ്യ എട്ടോവര്‍

ആര്‍സിബിയെ തകര്‍ത്ത് ആദ്യ എട്ടോവര്‍

ഹര്‍ഭജനെ ഓപ്പണിങ് സ്‌പെല്ലെല്‍പ്പിച്ച ധോണി തന്റെ തന്ത്രം നന്നായി വിജയിപ്പിച്ചെടുത്തു. ആദ്യ എട്ടോവര്‍ ആവുമ്പോഴേക്കും സൂപ്പര്‍ താരങ്ങളെ ഹര്‍ഭജന്‍ ഇരയാക്കി. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി, മോയിന്‍ അലി, വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നീ ബാറ്റിങ് സെന്‍സേഷനുകളെയാണ് ഹര്‍ഭജന്‍ പുറത്താക്കിയത്. ഹര്‍ഭജന്‍ നല്‍കിയ പ്രഹരത്തില്‍ നിന്ന് പിന്നീട് ആര്‍സിബിക്ക് കരകയറാന്‍ കഴിഞ്ഞതുമില്ല. വെടിക്കെട്ട് താരങ്ങള്‍ ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് ഹര്‍ഭജനെ വേണ്ട രീതിയില്‍ ഉപയോഗിച്ചത് ധോണിയെന്ന ക്യാപ്റ്റന്റെ മികച്ച തന്ത്രമാണ്. കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹര്‍ഭജന്‍ സ്വന്തമാക്കി.

Story first published: Sunday, March 24, 2019, 15:49 [IST]
Other articles published on Mar 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X