വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളം കൊള്ളാം, ആ കൂട്ടുകെട്ട് പൊളിക്കാനായില്ല- ബാറ്റിങ് രഹസ്യവും തുറന്നു പറഞ്ഞ് റുതുരാജ്

നിലവില്‍ വിജയ് ഹസാരെ ട്രോഫിയിലെ ടോപ്‌സ്‌കോററാണ്

വിജയ് ഹസാരെ ട്രോഫിയില്‍ തന്റെ റണ്‍വേട്ടയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മഹാരാഷ്ട്ര നായകനും ഓപ്പണറുമായ റുതുരാജ് ഗെയ്ക്വാദ്. ടൂര്‍ണമെന്റില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 603 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. നാലു മല്‍സരങ്ങളിലും റുതുരാജ് സെഞ്ച്വറിയും കണ്ടെത്തിയിരുന്നു. ഒരു കളിയില്‍ മാത്രമാണ് അദ്ദേഹം ഫ്‌ളോപ്പായത്.

ബാറ്ററെന്ന നിലയില്‍ റുതുരാജ് പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലും ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കാന്‍ സാധിച്ചില്ല. നെറ്റ് റണ്‍റേറ്റില്‍ മഹാരാഷ്ട്ര പിന്തള്ളപ്പെടുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ മൂന്നു ടീമുകള്‍ക്കും 16 പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കേരളം ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ കയറുകയായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിന്റെയും തന്റെയും പ്രകടനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ റുതുരാജ്.

 നിരാശാജനകമെന്ന് റുതുരാജ്

നിരാശാജനകമെന്ന് റുതുരാജ്

നന്നായി പെര്‍ഫോം ചെയ്തിട്ടും മഹാരാഷ്ട്രയ്ക്കു ക്വാട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിയാതെ പോയത് നിരാശാജനകമാണെന്നു റുതുരാജ് പറഞ്ഞു. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിക്കാന്‍ ടീമിനു സാധിച്ചു. മറ്റു ചില ഗ്രൂപ്പുകളില്‍ രണ്ടു മല്‍സരങ്ങളില്‍ പരാജയപ്പെട്ട ചില ടീമുകള്‍ (ഹിമാചല്‍ പ്രദേശ്, വിദര്‍ഭ, തമിഴ്‌നാട്, കര്‍ണാടക) ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ റുതുരാജിനായിരുന്നു. ജയിച്ച നാലു മല്‍സരങ്ങളിലും വിജയത്തിനു ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.

 കേരളത്തിന്റെ കൂട്ടുകെട്ട്

കേരളത്തിന്റെ കൂട്ടുകെട്ട്

തങ്ങള്‍ക്കെതിരായ മല്‍സരത്തില്‍ വിജയം തട്ടിയെടുത്ത കേരളത്തിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ റുതുരാജ് അഭിനന്ദിക്കുകയും ചെയ്തു. റുതുരാജിന്റെ (124) സെഞ്ച്വറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് എട്ടു വിക്കറ്റിന് 291 റണ്‍സ് നേടിയിരുന്നു. റണ്‍ചേസില്‍ കേരളം ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ 174 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി വിഷ്ണു വിനോദ് (100*), സിജോമോന്‍ ജോസഫ് (71*) ജോടി കേരളത്തിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.
ക്രിക്കറ്റില്‍ ഇവയൊക്കെ സംഭവിക്കാവുന്നതാണെന്നു റുതുരാജ് പറഞ്ഞു. കേരളത്തിന്റെ ഏഴാം വിക്കറ്റ് ജോടി വളരെ നന്നായി ബാറ്റ് ചെയ്തിരുന്നു. നമ്മള്‍ എതിരാളികള്‍ക്കും ക്രെഡിറ്റ് നല്‍കണം. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും സാധിച്ചില്ല. റണ്‍റേറ്റ് പിന്നീട് നിര്‍ണായകമാവുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഉത്തരാഖണ്ഡിനെതിരേ ഫീല്‍ഡിങ് തിരഞ്ഞെടുത്തത്. ഖേദകരമെന്നു പറയട്ടെ, ഈ പിച്ചില്‍ വേഗത്തില്‍ റണ്ണെടുക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. കളിയുടെ രണ്ടാംപകുതിയില്‍ വിക്കറ്റിന്റെ സ്വഭാവം മാറുകയും ചെയ്തിരുന്നു. ചില സമയങ്ങളില്‍ ഭാഗ്യം കൂടി ഒപ്പം നില്‍ക്കണം, ഞങ്ങളെ സംബന്ധിച്ച് അതുണ്ടായിരുന്നില്ലെന്നും റുതുരാജ് വിശദമാക്കി.

 ബാറ്റിങിന്റെ രഹസ്യം

ബാറ്റിങിന്റെ രഹസ്യം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടമുയര്‍ത്തിയപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ റുതുരാജിനായിരുന്നു. കരിയറിലാദ്യമായി അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു. 600ന് മുകളില്‍ റണ്‍സ് റുതുരാജ് വാരിക്കൂട്ടിയിരുന്നു. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം 600ന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുകയാണ്. ഈ ഫോമിന്റെ രഹസ്യമെന്താണെന്നുള്ള ചോദ്യത്തിന് റുതുരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഒരു രഹസ്യവുമില്ല. എന്റെ പ്രക്രിയയില്‍ ഞാന്‍ ശ്രദ്ധ നല്‍കിയിരിക്കുകയാണ്, കൂടൂതലായി ചിന്തിക്കുന്നില്ല. കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ സ്വന്തം പ്രകടനത്തില്‍ അദ്ഭുതം തോന്നുന്നു. പക്ഷെ ഞങ്ങളുടെ ടീം അടുത്ത റൗണ്ടിലേക്കു മുന്നേറിയിരുന്നതെങ്കില്‍ ഇതു കൂടുതല്‍ നന്നാവുമായിരുന്നു. പക്ഷെ ഞങ്ങള്‍ക്കു അതു സാധിച്ചില്ല. വ്യക്തിപരമായി എന്റേത് മികച്ച നേട്ടമാണ്, സ്വന്തം പ്രകടനത്തിലും ടീമിന്റെ പ്രകടനത്തിലും അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 16, 2021, 18:50 [IST]
Other articles published on Dec 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X