വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്ക് അക്കാര്യത്തില്‍ പരിശീലനം വേണ്ട... മറ്റുള്ളവര്‍ ചെയ്യേണ്ടത് ഒന്നു മാത്രം, 'ധോണിയാവൂ'

ധോണിക്കു കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച താരമാണ് ധോണി

ചെന്നൈ: എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി മിടുക്ക് പോലെ തന്നെ ലോകം ചര്‍ച്ച ചെയ്യുന്ന കാര്യമാണ് സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും വളരെ കൂളായി തന്നെ അതിജീവിക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണ മികവ്. ധോണിയുടെ മനസ്സിന്റെ ഈ കരുത്തിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ബാറ്റ്‌സ്മാനുമായ എസ് ബദ്രിനാഥ്. ധോണിക്കു കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി ആറു സീസണുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ താരമായിരുന്ന ബദ്രിനാഥ് 2013 വരെ ക്ലബ്ബിനൊപ്പമുണ്ടായിരുന്നു.

ധോണിയോ, പോണ്ടിങോ? സാമ്യതകളുണ്ട്, വ്യത്യാസങ്ങളും... മികച്ച ക്യാപ്റ്റന്‍ ആരെന്നു ഹസ്സി പറയുംധോണിയോ, പോണ്ടിങോ? സാമ്യതകളുണ്ട്, വ്യത്യാസങ്ങളും... മികച്ച ക്യാപ്റ്റന്‍ ആരെന്നു ഹസ്സി പറയും

യുവതാരങ്ങളെ വളര്‍ത്തിയെടുത്തത് ഗാംഗുലി, ധോണി എന്ത് ചെയ്തു? ആഞ്ഞടിച്ച് വീണ്ടും യുവിയുടെ അച്ഛന്‍യുവതാരങ്ങളെ വളര്‍ത്തിയെടുത്തത് ഗാംഗുലി, ധോണി എന്ത് ചെയ്തു? ആഞ്ഞടിച്ച് വീണ്ടും യുവിയുടെ അച്ഛന്‍

തന്നെ സംബന്ധിച്ച് മാനസിക ശേഷി പരിശീലമെന്നത് ചുരുക്കി പറഞ്ഞാല്‍ എംഎസ് ധോണിയാണ്. ധോണി ടീമിനെ നയിക്കുന്നത് കാണുമ്പോഴും കളിയെ സമീപിക്കുന്നത് കാണുമ്പോഴും അത് പാരമ്യത്തിലാണെന്നാണ് തോന്നിയിയുള്ളത്. മാനസിക ശേഷി മെച്ചപ്പെടുത്താന്‍ ഒരു തരത്തിലുള്ള പരിശീനവും ആവശ്യമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. തന്റെ കഴിവിനെ പരമാധി ഉയര്‍ത്തി അതു റിസല്‍റ്റാക്കി മാറ്റാന്‍ ധോണിക്കു കഴിഞ്ഞു. ധോണിയെക്കണ്ടാണ് എല്ലാവരും പഠിക്കേണ്ടത്. എന്തു കാര്യം ചെയ്യുമ്പോഴും മറ്റൊന്നും തന്നെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ശ്രമിക്കും. ഇതാണ് ധോണിയെ സഹായിക്കുന്നതെന്നും ബദ്രിനാഥ് വിശദമാക്കി.

ധോണി ഒന്നിനെക്കുറിച്ചും ആലോചിക്കാറില്ല

നമ്മള്‍ സമ്മര്‍ദ്ദത്തെക്കുറിച്ച് സംസാരിക്കുന്നു. മാധ്യമങ്ങള്‍, പുറമെയുള്ള മറ്റുള്ളവര്‍ എന്നിവര്‍ എന്തൊക്കെ എഴുതുന്നു, പറയുന്നു എന്നതിനെക്കുറിച്ചൊക്കെ നമ്മള്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ധോണി ഇതുപോലെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാറില്ല. താന്‍ എന്തു ചെയ്യുന്നോ അതാണ് ശരിയെന്നാണ് ധോണി എല്ലായ്‌പ്പോഴും വിശ്വസിക്കാറുള്ളത്. ഈയൊരു സമീപനമാണ് മറ്റുള്ളവരും സ്വീകരിക്കേണ്ടത്. ധോണി എന്താണോ ചെയ്യുന്നത് അതു തന്നെ മറ്റുള്ളവരും ചെയ്യണമെന്നാണ് തനിക്കു പറയാനുള്ളത്. ടീമിനൊപ്പം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ 50,000ത്തിലേറെ പേര്‍ തന്നെ കണ്ടു കൊണ്ടിരിക്കുകയാണെന്നൊന്നേും ധോണി ചിന്തിക്കാറില്ല. ഒറ്റയ്ക്കു താന്‍ വരുന്നത് പോലെയാണ് അദ്ദേഹം എത്തുക. എന്താണ് തനിക്കു ചെയ്യേണ്ടതെന്ന കാര്യത്തില്‍ മനസ്സില്‍ കൃത്യമായൊരു ചിത്രം ധോണിക്കുണ്ടാവുമെന്നും ബദ്രിനാഥ് പറഞ്ഞു.
മാനസിക ശേഷി ഉയര്‍ത്തി താരങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ എംഫോര്‍ എന്നൊരു ആശയത്തിന് ബദ്രിനാഥ് തുടക്കമിട്ടിട്ടുണ്ട്. മാനസിക ശേഷിയെക്കുറിച്ച് പരിശീലനവും ക്യാംപുകളും സംഘടിപ്പിക്കുകയാണ് എംഫോറിന്റെ മുഖ്യലക്ഷ്യം. ഐപിഎല്ലില്‍ 95 മല്‍സരങ്ങള്‍ കളിച്ച ബദ്രിനാഥ് ഇന്ത്യക്കായി രണ്ടു ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും ഒരു ടി20യും കളിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല.

സ്വന്തം കരിയര്‍

നല്ല രീതിയിലാണ് കരിയര്‍ ആരംഭിച്ചത്. പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് അന്നു തോന്നിയത്. അതുകൊണ്ടു തന്നെ ഭാവിയെക്കുറിച്ച് കൂടുതലും ചിന്തിച്ചു. എന്നാല്‍ ആ സമയത്ത് ഭാവിയെക്കുറിച്ചായിരുന്നില്ല, മറിച്ച് ആ നിമിഷത്തെക്കുറിച്ചായിരുന്നു ചിന്തിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ ടെലിവിഷനില്‍ ഒരു താരം ബാറ്റ് ചെയ്യുന്നത് നിങ്ങള്‍ കാണുമ്പോള്‍ അയാളൊരു ഷോട്ട് കളിക്കുന്നത് മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂ. എന്നാല്‍ 10,000ത്തിലേറെ ചിന്തകള്‍ അപ്പോള്‍ ആ താരത്തിന്റെ മനസ്സിലൂടെ കടന്നു പോവുന്നുണ്ടാവും. പുറമെയുള്ളവര്‍ക്കു അതു കാണാന്‍ കഴിയില്ല. ഇപ്പോഴത്തേതു പോലെ അന്നു ചിന്തിക്കാനായിരുന്നെങ്കില്‍ അന്നത്തെ സാഹചര്യത്തെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ തനിക്കാവുമായിരുന്നുവെന്നും ബദ്രിനാഥ് പറഞ്ഞു.

അശ്വിന് കരുത്തുറ്റ മനസ്സ്

തമിഴ്‌നാട് ടീമില്‍ താന്‍ കളിച്ചിരുന്ന സമയത്ത് മാനസികമായി ഏറ്റവും കരുത്തനായ താരം ഓഫ് സ്പിന്നല്‍ ആര്‍ അശ്വിനായിരുന്നുവെന്ന് ബദ്രിനാഥ് വ്യക്തമാക്കി. അശ്വിന്‍ ശരിക്കുമൊരു പ്രതിഭാസമായിരുന്നു. പ്രതിഭയുള്ള താരമാണ് അശ്വിന്‍. ക്രിക്കറ്റിന്റെ അകവും പുറവും അവനു നന്നായി അറിയാം. തനിക്കു കളിക്കളത്തില്‍ എന്തു ചെയ്യാനാവുമെന്നും, എന്തു സാധിക്കില്ലെന്നും അശ്വിനു നല്ല ബോധ്യമുണ്ട്. സ്വന്തം കളിയില്‍ നല്ല നിയന്ത്രണമുള്ള താരം കൂടിയാണ് അശ്വിനെന്നും ബദ്രിനാഥ് ചൂണ്ടിക്കാട്ടി.

Story first published: Friday, May 8, 2020, 19:25 [IST]
Other articles published on May 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X