Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: രണ്ടു പേര്‍ പതറിയാല്‍ ഇന്ത്യ തീര്‍ന്നു!! ഇംഗ്ലണ്ടിനെതിരേ സംഭവിച്ചത് അത് തന്നെ...

രണ്ടു പേര്‍ പതറിയാല്‍ ഇന്ത്യ തീര്‍ന്നു ഇംഗ്ലണ്ടിനെതിരേ സംഭവിച്ചത് അത് തന്നെ
panesar

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മല്‍സരത്തിലേറ്റ അപ്രതീക്ഷിത തോല്‍വി കടിഞ്ഞാണില്ലാതെ കുതിച്ച ടീം ഇന്ത്യക്കു മുന്നറിയിപ്പായിരുന്നു. ഇന്ത്യക്കും ചില വീക്ക്‌നെസുകളുണ്ടെന്ന് ഈ മല്‍സരം തുറന്നു കാണിക്കുകയായിരുന്നു. ഇന്ന് ബംഗ്ലാദേശുമായി എട്ടാം റൗണ്ട് മല്‍സരത്തിന് ഇറങ്ങുകയാണ് വിരാട് കോലിയും സംഘവും. ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യക്കു കഴിയും.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യക്കു നേരിട്ട പരാജയത്തിന് കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജനായ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍.

കുല്‍ദീപ്- ചഹല്‍ സഖ്യം

കുല്‍ദീപ്- ചഹല്‍ സഖ്യം

റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചഹലിന്റെയും പ്രകടനം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്ന് പനേസര്‍ അഭിപ്രായപ്പെട്ടു. ഇവര്‍ക്കു പിഴച്ചാല്‍ അത് ഇന്ത്യക്കു കനത്ത തിരിച്ചടിയാവുമെന്ന് ഇംഗ്ലണ്ടുമായുള്ള മല്‍സരത്തില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ കുല്‍ദീപും ചഹലും കൂടി 20 ഓവറില്‍ വിട്ടുകൊടുത്തത് 160 റണ്‍സായിരുന്നു. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മോശം പ്രകടനമെന്ന നാണക്കേടും ചഹലിന് പേറേണ്ടിവന്നിരുന്നു. 10 ഓവറില്‍ 88 റണ്‍സാണ് താരം ദാനം ചെയ്തത്.

രണ്ടിലൊരാള്‍ തിളങ്ങിയേ പറ്റൂ

രണ്ടിലൊരാള്‍ തിളങ്ങിയേ പറ്റൂ

ഇംഗ്ലണ്ടിനെതിരേ കുല്‍ദീപും ചഹലും ഒരുപോലെ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് ആഘാതമായതെന്ന് പനേസര്‍ പറഞ്ഞു. അവര്‍ക്ക് താളത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയുടെയും താളം തെറ്റിക്കും.
രണ്ടു പേരില്‍ ഒരാളെങ്കിലും മല്‍സരത്തില്‍ നന്നായി പന്തെറിയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. കുല്‍ദീപും ചഹലും നല്ല പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി തീരുമെന്നും ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകളില്‍ നിന്നും 167 വിക്കറ്റുകളെടുത്ത പനേസര്‍ ചൂണ്ടിക്കാട്ടി.

ഭീതിയില്ലാതെ നേരിട്ടു

ഭീതിയില്ലാതെ നേരിട്ടു

കുല്‍ദീപിനെയും ചഹലിനെയും ഭീതിയില്ലാതെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജാസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും നേരിട്ടതെന്ന് പനേസര്‍ പറയുന്നു. രണ്ടു പേരും ഒട്ടും ഭീതിയില്ലാതെയാണ് കളിച്ചത്. ആദ്യ പന്ത് മുതല്‍ ഇവര്‍ കുല്‍ദീപിനെയും ചഹലിനെയും കടന്നാക്രമിക്കുകയായിരുന്നു. പന്തിന്റെ ദിശ പോലും നോക്കാതെയായിരുന്നു ഇരുവരും ഇന്ത്യന്‍ സ്പിന്‍ ജോടികളെ അടിച്ചു പറത്തിയതെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ മല്‍സരം നടന്ന എഡ്ജ്ബാസ്റ്റണിലെ ഗ്രൗണ്ടിന്റെ വലിപ്പക്കുറവും മല്‍സരഫലത്തെ സ്വാധീനിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Tuesday, July 2, 2019, 9:53 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+