Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

21 പന്തില്‍ സെഞ്ച്വറി; ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് നാട്ടുകാരന്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ക്രിക്കറ്റിന്റെ അക്ഷയ ഖനിയായ വെസ്റ്റിന്റീസില്‍ നിന്നും മറ്റൊരു താരത്തിന്റെ പിറവികൂടി. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി 23 കാരനായ ട്രിനിഡാഡ് ടൊബാഗോ താരം ഇറാഖ് തോമസിന്റെ പേരിലാണ് ഇനി അറിയപ്പെടുക. ഒരുപക്ഷെ അടുത്തകാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാകാത്ത വേഗത്തിലാണ് ഇറാഖിന്റെ അതിവേഗ സെഞ്ച്വറി.

30 പന്തുകളില്‍ സെഞ്ച്വറിയടിച്ച ഗെയിലിന്റെ റെക്കോര്‍ഡ് കേവലം 21 പന്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് യുവതാരം ശ്രദ്ധേയനായത്. ലൂയിസ് ഡിയോറില്‍ ഞായറാഴ്ച്ച ടൊബാഗോ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ട്വന്റി20 മത്സരത്തിലായിരുന്നു ഇറാഖ് തോമസിന്റെ അത്ഭുത പ്രകടനം. ട്രിനിഡാഡ് ടൊബാഗോ താരമാണ് ഇറാഖ്.

cricketbat

2013 ല്‍ നടന്ന ഐ.പി.എല്‍. മത്സരത്തില്‍ പുണെ വാരിയേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി 30 പന്തുകളിലാണ് ഗെയ്ല്‍ സെഞ്ച്വറി നേടിയത്. പ്രസ്തുത മത്സതത്തില്‍ ഗെയ്ല്‍ 175 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു. 31 പന്തുകളില്‍ 131 റണ്‍സ് ആണ് ഇറാഖ് തോമസ് റെക്കോര്‍ഡിട്ട കളിയില്‍ സ്വന്തമാക്കിയത്. 15 സിക്‌സും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു തോമസിന്റെ ഇന്നിങ്‌സ്.

തൊട്ടു മുന്‍പ് നടന്ന കളിയില്‍ 53 പന്തില്‍ 97 റണ്‍സ് നേടിയും ഇറാഖ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാറ്റിങ് പിച്ചില്‍ ആയിരുന്നില്ല ഇറാഖിന്റെ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടുന്നത്. 152 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന തോമസിന്റെ ടീം വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ വെറും എട്ട് ഓവറുകള്‍ക്കുള്ളില്‍ ജയം സ്വന്തമാക്കുകയും ചെയ്തു.

Story first published: Friday, April 29, 2016, 12:31 [IST]
Other articles published on Apr 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+