ഓസ്‌ട്രേലിയ്‌ക്കെതിരായ ഈ പരമ്പര പറയും യുവരാജ് നിക്കണോ പോണോ എന്ന്
സിഡ്‌നി: ചൊവ്വാഴ്ച ആരംഭിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പര ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ആവേശം വാനോളം ഉയര്‍ത്തുന്നതാണ്. കാരണം രണ്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ ദേശീയ ടീമില്‍ നിന്നും പുറത്തുനിന്ന ഇന്ത്യയുടെ സൂപ്പര്‍ താരം യുവരാജ് സിംഗ് മടങ്ങിയെത്തുന്ന മത്സരമാണിത്.
2011 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ച കളിക്കാരനാണ് യുവരാജ്. എന്നാല്‍ പരിക്ക് കാരണം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ടീമില്‍ സ്ഥിരമായി സ്ഥാനമുറപ്പിക്കാന്‍ യുവിക്ക് കഴിഞ്ഞിരുന്നില്ല. അതിനെ തരണം ചെയ്ത് വരാന്‍ പോകുന്ന ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംനേടുക എന്നതാണ് യുവരാജിന് മുന്നിലുള്ള വെല്ലുവിളി. ഈ പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ഇനിയൊരിക്കലും യുവരാജിന് ഇന്ത്യന്‍ ടീമില്‍ എത്തിനോക്കാന്‍ പോലുമാകില്ലെന്നതാണ് സത്യം.

ട്വന്റി20 ലോകകപ്പിനായുള്ള മുന്നൊരുക്കം
മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ട്വന്റി20 പരമ്പര കളിക്കുന്നത്. ലോകകപ്പിനായുള്ള ടീം കോമ്പിനേഷന്‍ പരീക്ഷിക്കുകയാകും ക്യാപ്റ്റന്റെ ലക്ഷ്യം.

യുവിയെ ഒഴിവാക്കിയത് ധോണി
2011ലെ ലോകകപ്പ് ഹീറോ ആയ യുവരാജിനെ പുറത്താക്കിയതിന് പിന്നില്‍ ധോണിയാണെന്ന് യുവരാജിന്റെ അച്ഛന്‍ ആരോപണം ഇന്നയിച്ചിരുന്നു.

യുവരാജിന് ബൗള്‍ ചെയ്യാന്‍ കഴിയുന്നില്ല- ധോണി
യുവരാജ് ടീമിന് പുറത്തുപോകാനുള്ള കാരണമായി ധോണി പറയുന്നത്. യുവരാജിന് നല്ലൊരു പാര്‍ട്ട് ടൈം ബൗളറാവാന്‍ കഴിയുന്നില്ല എന്നതാണ്. ഫീല്‍ഡില്‍ വന്ന പുതിയ പരിഷ്‌കാരങ്ങള്‍ യുവിയുടെ ബൗളിങ്ങിനെ ബാധിച്ചു എന്നാണ് ധോണിയുടെ വാദം.

ധോണി ദുര്‍ബലനായത് യുവിക്ക് ഗുണം ചെയ്തു
ഇന്ത്യന്‍ ടീമിലും മാനേജ്‌മെന്റിലും വന്ന പുതിയ മാറ്റങ്ങള്‍ ധോണിയെ ദുര്‍ബലനാക്കി. അത് യുവരാജിന് ഗുണം ചെയ്തിട്ടുണ്ട്. ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയും ടീം ഡയറക്ടര്‍ രവിശാസ്ത്രിയും യുവരാജിനെ ഇഷ്ടപ്പെടുന്നവരാണ്.

ജീവന്‍മരണ പോരാട്ടത്തിനായി യുവരാജ്
ടീമില്‍ യുവരാജിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന പരമ്പരയാണിത്. മത്സരത്തില്‍ തിളങ്ങാനായില്ലെങ്കില്‍ ഇനിയൊരിക്കലും യുവി ഇന്ത്യന്‍ ടീമില്‍ എത്താന്‍ പോകുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications