Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് ജെപിഎല്ലിന്റെ ആദരം

തിരുവനന്തപുരം: ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പത്രപ്രവര്‍ത്തക ക്രിക്കറ്റര്‍മാരുടേയും ആദരം. ഇതിന്റെ ഭാഗമായി എസ്ബിടി ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ് ടീം ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ക്രിക്കറ്റ് ടീമുമായി സൗഹൃദ മത്സരം നടത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡയിത്തില്‍ വച്ചായിരുന്നു ജെപിഎല്‍ പ്രസ് ക്ലബ്ബ് ടീമും ഐഎംഎ ടീമും ഏറ്റമുട്ടിയത്.

സച്ചിന്റെ വിടവാങ്ങലിന് ആദമൊരുക്കിയ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ത് രാഷ്ട്രീയത്തിലെ എതിരാളികള്‍ ചേര്‍ന്നായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പാലോട് രവി എംഎല്‍എയും ഒക്കെയാണ് ബാറ്റും ബോളും എടുത്ത് ഗ്രൗണ്ടിലിറങ്ങിയത്. ബൗളറുടെ റോളില്‍ പാലോട് രവിയും ബാറ്റ്‌സ്മാനായി പന്ന്യനും. ബോള്‍ കൃത്യമായി അടിച്ചുപറത്തി പന്ന്യന്‍ മത്സരം ഉദ്ഘാടനം ചെയ്തു.

JPL

സച്ചിന് ആദരമൊരുക്കി നടത്തിയ സൗഹൃദ മത്സരത്തില്‍ ഡോക്ടര്‍മാരുടെ സംഘത്തെ പത്രപ്രവര്‍ത്തകര്‍ കീഴടക്കി.ആറ് വിക്കറഅറിനായിരുന്നു വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഐഎംഎ ടീം 12 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പ്രസ്‌ക്ലബ് ടീം 8.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രനും പാലോട് രലവിയും സമ്മാനങ്ങള്‍ നല്‍കി. പ്രസ് ക്ലബ് ടീമിനു വേണ്ടി വി.വി.അരുണും ഐഎംഎ ടീമിനു വേണ്ടി ക്യാപ്റ്റന്‍ ഡോ. സുല്‍ഫിക്കറും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി .

നവംബര്‍ 28, 29, 30 തീയതികളില്‍ തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എസ്ബിടി ജെപിഎല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

Story first published: Sunday, November 17, 2013, 16:11 [IST]
Other articles published on Nov 17, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+