Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

14 സിക്‌സര്‍ സെഞ്ചുറി, ജോ ബേണ്‍സ് ഇന്ത്യയെ കത്തിച്ചുകളഞ്ഞു!

ചെന്നൈ: ആഷസ് പരമ്പരയില്‍ രണ്ടക്കം പോലും കടക്കാന്‍ പറ്റാതെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ പരുങ്ങുകയാണ്. എന്നാല്‍ എ ടീമാകട്ടെ ഇന്ത്യയില്‍ വന്ന് റണ്‍സടിച്ച് കൂമ്പാരം കൂട്ടുന്നു. ഇന്ത്യ എ ടീമിനെതിരായ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയ എ അടിച്ചെടുത്തത് 4 വിക്കറ്റിന് 334 റണ്‍സ്. 131 പന്തില്‍ 14 സിക്‌സറുകള്‍ അടക്കം 154 റണ്‍സെടുത്ത ജോ ബേണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ചത്.

ബേണ്‍സിനൊപ്പം ക്യാപ്റ്റനും സഹ ഓപ്പണറുമായ ഉസ്മാന്‍ ഖാജ കൂടി സെഞ്ചുറിയിലെത്തിയതോടെ പൊരുതാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിപ്പോയി ഇന്ത്യ. 104 പന്തിലായിരുന്നു ക്യാപ്റ്റന്റെ 100 റണ്‍സ്. ബേണ്‍സും ഖാജയും കൂടി ചേര്‍ന്ന് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ അടിച്ചത് 35.5 ഓവറില്‍ 239 റണ്‍സ്. 21 പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് 34 റണ്‍സെടുത്ത് ഓസീസ് ഇന്നിംഗ്‌സ് 335 ല്‍ അവസാനിപ്പിച്ചു.

joeburns-khawaja

ബൗളിങില്‍ മാത്രമല്ല, ബാറ്റിങിലും ഇന്ത്യന്‍ എ ടീം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് ചെന്നൈയില്‍ കണ്ടത്. കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 42.3 ഓവറില്‍ ഓളൗട്ടായി. ഉന്മുക്ത് ചന്ദ്, കേദാര്‍ ജാദവ് എന്നിവരുടെ അര്‍ധസെഞ്ചുറികള്‍ മാത്രമാണ് എ ടീമിന് ഓര്‍ക്കാനുള്ളത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ സന്ധുവും സ്പിന്നര്‍ സാംപയും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ അടുത്ത കളി നാളെ (ഞായറാഴ്ച) നടക്കും.

Story first published: Saturday, August 8, 2015, 12:35 [IST]
Other articles published on Aug 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+