Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രിരാഷ്ട്ര ട്വന്റി20: സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് ജയം

ചറ്റോഗ്രാം: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി സിംബാബ്‌വെ. ബംഗ്ലാദേശ് 39 റണ്‍സിനാണ് സിംബാബ്‌വെയെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെയുടെ പോരാട്ടം 20 ഓവറില്‍ 136 റണ്‍സില്‍ അവസാനിച്ചു. മികച്ച ബൗളിങ് പുറത്തെടുത്ത ബൗളര്‍മാരാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ മഹമ്മൂദുല്ല (62) ടോപ് സ്‌കോററായി. 41 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു മഹമ്മൂദുല്ലയുടെ ബാറ്റിങ്.ലിന്റണ്‍ ദാസ് (38) 22 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ മുഷ്ഫിഖര്‍ റഹിം (32) 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ഹസന് (10) ശോഭിക്കാനായില്ല.ഓപ്പണര്‍ നജീമുല്‍ ഹൊസൈന്‍ ഷാന്റോയും (11) നിരാശപ്പെടുത്തി.സിംബാബ്‌വെയ്ക്ക് വേണ്ടി കെയ്ല്‍ ജാര്‍വിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എേെപാഫു രണ്ട് വിക്കറ്റും സ്വന്തമാക്കി.

mahmudullah

മറുപടിക്കിറങ്ങിയ സിംബാബ്‌വെയ്ക്കുവേണ്ടി റിച്ചുമോന്‍ഡ് മുതുംബാമി (54) അര്‍ധ സെഞ്ച്വറി നേടി.32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം.ജാര്‍വിസ് (27),മസാകഡ്‌സ (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ബംഗ്ലാദേശിനുവേണ്ടി ഷഫിയുല്‍ ഇസ്്‌ലാം മൂന്ന് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍,അമിനുല്‍ ഇസ്്‌ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

Story first published: Thursday, September 19, 2019, 8:58 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+