വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രിരാഷ്ട്ര ട്വന്റി20; സിംബാബ്‌വെയെ തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍

ധാക്ക: ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍. 28 റണ്‍സിനാണ് അഫ്ഗാന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത അഫാഗിസ്താന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്താന്‍ മധ്യനിരയുടെ പ്രകടനമാണ് കരുത്തായത്. നജീബുല്ല സദ്രാന്‍ (69) അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. 30 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയായിരുന്നു നജീബുല്ലയുടെ പ്രകടനം.ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് (43) മധ്യനിരയില്‍ മുഹമ്മദ് നബി (38) എന്നിവരുടെ പ്രകടനവും അഫ്ഗാന് കരുത്തായി.ഗുര്‍ബാസ് 24 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ 18 പന്തില്‍ നാല് സിക്‌സറുകള്‍ ഉള്‍പ്പെടെയാണ് നബിയുടെ വെടിക്കെട്ട്. ഹസറത്തുല്ല സസായി (13),നജീബ് തര്‍ക്കായി (14),അസ്ഹര്‍ അഫ്ഗാന്‍ (14) എന്നിവരാണ് അഫ്ഗാന്റെ മറ്റ് സ്‌കോറര്‍മാര്‍.

വിറച്ചുജയിച്ച് റയല്‍ മാഡ്രിഡ്; ന്യൂകാസിലിനെ തകര്‍ത്ത് ലിവര്‍പൂള്‍വിറച്ചുജയിച്ച് റയല്‍ മാഡ്രിഡ്; ന്യൂകാസിലിനെ തകര്‍ത്ത് ലിവര്‍പൂള്‍

najibullahzadran

മറുപടിക്കിറങ്ങിയ സിംബാബ്‌വെയ്ക്ക് വേണ്ടി ചക്കാബ്വ (22 പന്തില്‍ 42*) പൊരുതി നോക്കിയെങ്കിലും പിന്തുണ ലഭിച്ചില്ല.മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് താരം പറത്തിയത്.റിയാന്‍ ബൂറല്‍ (25),ബ്രണ്ടന്‍ ടെയ്‌ലര്‍ (27) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.അഫ്ഗാന് വേണ്ടി റാഷിദ് ഖാനും ഫറീദ് അഹ്മദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.നജീബുല്ല സദ്രാനാണ് കളിയിലെ താരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും സിംബാബ്‌വെ പരാജയപ്പെട്ടിരുന്നു.

Story first published: Sunday, September 15, 2019, 9:03 [IST]
Other articles published on Sep 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X