For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രിരാഷ്ട്ര ട്വന്റി20: ബംഗ്ലാദേശിനെ നാണം കെടുത്തി അഫ്ഗാനിസ്താന്‍

Afghanistan Beat Bangladesh by 25 runs | Oneindia Malayalam

ധാക്ക: ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ആതിഥേയരായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്താന്‍.25 റണ്‍സിനാണ് അഫ്ഗാന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19.5 ഓവറില്‍ 139 റണ്‍സില്‍ ഓള്‍ഔട്ടായി.നാല് വിക്കറ്റ് വീഴ്ത്തിയ മുജീബുര്‍ റഹ്മാന്റെ ബൗളിങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ തുണച്ചത് മുഹമ്മദ് നബിയുടെ (84*) ബാറ്റിങ് വെടിക്കെട്ടാണ്.54 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സുമടക്കം തകര്‍പ്പന്‍ പ്രകടനമാണ് നബി പുറത്തെടുത്തത്.അഷ്ഹര്‍ അഫ്ഗാനും (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍ നിന്നാണ് അഫ്ഗാന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.റഹ്മാനുല്ല ഗുര്‍ബാസ് (0),ഹസ്‌റത്തുല്ല സസായി (1),നജീബ് തര്‍ക്കായി (11),നജീബുല്ല സര്‍ദാന്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനുവേണ്ടി മൊഹമ്മദ് സെയ്ഫുദ്ദീന്‍ നാല് വിക്കറ്റും ഷക്കീബ് അല്‍ഹസന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

mohamednabi

മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ മഹമ്മൂദുല്ലയ്ക്ക് (44) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.സാബിര്‍ റഹ്മാന്‍ (24),അഫീഫ് ഹൊസൈന്‍ (16),ഷക്കീബ് അല്‍ഹസന്‍ (15),മുസ്തഫിസുര്‍ റഹ്മാന്‍ (15),മൊസാദെക് ഹൊസൈന്‍ (12) എന്നിവരാണ് ബംഗ്ലാദേശ് നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ഫറീദ് അഹ്മദ്,റാഷിദ് ഖാന്‍,ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.മുഹമ്മദ് നബിയാണ് കളിയിലെ താരം. അഫ്ഗാനിസ്താന്റെ ടൂര്‍ണമെന്റിലെ രണ്ടാം ജയമാണിത്.

Story first published: Monday, September 16, 2019, 9:36 [IST]
Other articles published on Sep 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+