ചറ്റോഗ്രാം:ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് സിംബാബ്വെ. വിടവാങ്ങല്‍ മത്സരത്തില്‍ മസാകഡ്സ(71) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയം സിംബാബ്വെസ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 155 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്വെ മൂന്ന് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റുചെയ്ത അഫ്ഗാനുവേണ്ടി ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് (61)അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 47 പന്തില്‍ നാല് വീതം ഫോറും സിക്സും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. ഹസ്റത്തുല്ല സസായി (31),ഷഫീഖുല്ല (16) എന്നിവരാണ് അഫ്ഗാന് നിരയിലെ മറ്റ് പ്രധാന സ്കോറര്‍മാര്‍. സിംബാബ് വെയ്ക്ക് വേണ്ടി ക്രിസ് എംപോഫു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുട്ടോബോഡ്സി രണ്ടും ജാര്‍വിസ്,സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി അമിത് പംഘല്‍; ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം
മറുപടിക്കിറങ്ങിയ സിംബാബ്വെയ്ക്കുവേണ്ടി നായകന് മസാകഡ്സ അടിച്ചുതകര്‍ത്തു.42 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെയാണ് താരത്തിന്റെ വെടിക്കെട്ട്.റെജിസ് ചക്കാബ്വ (39),സീന്‍ വില്യംസ് (21*)എന്നിവരും തിളങ്ങി. അഫ്ഗാനുവേണ്ടി മുജീബുര്‍ റഹ്മാന് രണ്ടും ദല്വാട്ട് സര്‍ദാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വിജയിച്ചെങ്കിലും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കാന്‍ സിംബാബ്വെയ്ക്ക് സാധിച്ചില്ല. എംപോഫുവാണ് കളിയിലെ താരം.