Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആംബ്രിസ് വെടിക്കെട്ടില്‍ ഐറിഷ് മോഹം തകര്‍ത്ത് കരീബിയന്‍ പട; ജയം വിന്‍ഡീസ് റെക്കോഡ്

ഡുബ്ലിന്‍: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ആവേശജയം. ടൂര്‍ണമെന്റിലെ നാലാം മല്‍സരത്തില്‍ ആതിഥേയരായ അയര്‍ലാന്‍ഡിനെയാണ് വിന്‍ഡീസ് പരാജയപ്പെടുത്തിയത്. റണ്‍മഴ കണ്ട മല്‍സരത്തില്‍ വിന്‍ഡീസ് 13 പന്തും അഞ്ചും വിക്കറ്റും ബാക്കിനില്‍ക്കേയാണ് ഐറിഷ് പടയെ തകര്‍ത്തത്. ഓപ്പണര്‍ സുനില്‍ ആംബ്രിസിന്റെ (148*) തകര്‍പ്പന്‍ കന്നി സെഞ്ച്വറിയാണ് ഐറിഷ് വെല്ലുവിളി മറികടക്കാന്‍ വിന്‍ഡീസിനെ സഹായിച്ചത്. ഏകദിന ലോകകപ്പില്‍ വീന്‍ഡീസ് ടീമില്‍ ഇടം ലഭിക്കാത്ത താരം കൂടിയാണ് ആംബ്രിസ്.

west indies

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് ആന്‍ഡി ബാല്‍ബിര്‍നിയുടെ (135) തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 327 റണ്‍സെടുക്കുകയായിരുന്നു. 124 പന്തില്‍ 11 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് ബാല്‍ബിര്‍നിയുടെ ഇന്നിങ്‌സ്. പോള്‍ സ്റ്റര്‍ലിങും 77 (98 പന്ത്, എട്ട് ഫോര്‍, രണ്ട് സിക്‌സര്‍), കെവിന്‍ ഒബ്രെയ്‌നും 63 (40 പന്ത്, മൂന്ന് ഫോര്‍, മൂന്ന് സിക്‌സര്‍) ഐറിഷ് ബാറ്റിങ് നിരയില്‍ തിളങ്ങി. മറുപടിയില്‍ ആംബ്രിസ് തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് വിജയം എളുപ്പമാക്കി. 47.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കരീബിയന്‍ പട വിജയം പിടിച്ചത്.

ഏകദിനത്തില്‍ വിന്‍ഡീസ് പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോര്‍ കൂടിയാണിത്. 126 പന്തില്‍ 19 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച് ആംബ്രിസാണ് വിന്‍ഡീസിന് റെക്കോഡ് വിജയം സമ്മാനിച്ചത്. സുനില്‍ ആംബ്രിസാണ് കളിയിലെ താരം. റോസ്റ്റണ്‍ ചേസ് (46), ജൊനാഥന്‍ കാര്‍ട്ടര്‍ (43), ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ (36), ഷായ് ഹോപ്പ് (30) എന്നിവരെല്ലാം വിന്‍ഡീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അയര്‍ലാന്‍ഡിനെതിരായ ജയത്തോടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിന്‍ഡീസ് ഫൈനലിലേക്ക് മുന്നേറി. ഇരു ടീമിനെയും കൂടാതെ ബംഗ്ലാദേശാണ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്ന മൂന്നാം ടീം.

Story first published: Sunday, May 12, 2019, 12:50 [IST]
Other articles published on May 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+