For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രിരാഷ്ട്ര ക്രിക്കറ്റ്; വിന്‍ഡീസിനെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം; 20 പന്തില്‍ 50 റണ്‍സുമായി ബംഗ്ലാ താരം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന് കിരീടം. ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ 5 വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പപ്പിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ബംഗ്ലാദേശിന്റെ വിജയം. വിന്‍ഡീസ് 24 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 22.5 ഓവറില്‍ 210 റണ്‍സെന്ന ലക്ഷ്യം മറികടന്നു.

bangladesh

മഴമൂലം മത്സരം വെട്ടിച്ചുരുക്കിയതോടെ വിന്‍ഡീസിനായിരുന്നു കളിയില്‍ മേധാവിത്വം. എന്നാല്‍, ടി20 ശൈലിയില്‍ ബാറ്റ് വീശിയ ബംഗ്ലാദേശ് താരങ്ങള്‍ മത്സരം വരുതിയിലാക്കുകയായിരുന്നു. വിന്‍ഡീസിനായി ഷായ് ഹോപ്(74), സുനില്‍ ആബ്രിസ്(69) എന്നിവര്‍ ചേര്‍ന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കിയെങ്കിലും 24 ഓവര്‍ കഴിയുമ്പോള്‍ മഴയെത്തിയതോടെ മത്സരം പുനര്‍നിര്‍ണയിക്കുകയായിരുന്നു.

210 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി തമീം ഇഖ്ബാല്‍(18), സൗമ്യ സര്‍ക്കാര്‍(66), മുഷ്ഫിഖുര്‍ റഹീം(36), മുഹമ്മദ് മിഥുന്‍(17), മുഹമ്മദുള്ള(19) എന്നിവര്‍ നന്നായി കളിച്ചു. അവസാന ഓവറുകളില്‍ മൊസാദേക്ക് ഹുസൈന്‍ വെടിക്കെട്ട് ബാറ്റിങ് കൂടി കാഴ്ചവെച്ചതോടെ ബംഗ്ലാദേശ് വിജയതീരത്തെത്തുകയായിരുന്നു. മൊസാദേക് 20 പന്തില്‍ 50 റണ്‍സെടുത്ത് ഏകദിനത്തില്‍ അതിവേഗം അര്‍ധശതകം നേടുന്ന ബംഗ്ലാദേശ് കളിക്കാരനായി. 27 പന്തില്‍ 52 റണ്‍സെടുത്ത താരത്തിന്റെ മികവിലാണ് ബംഗ്ലാദേശിന്റെ ആദ്യ ത്രിരാഷ്ട്ര കിരീടം. ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിനെ രണ്ടുതവണ ബംഗ്ലാദേശ് തോല്‍പ്പിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരേയും ഇതേ പ്രകടനം ബംഗ്ലാദേശ് കാഴ്ചവെച്ചു. ലോകകപ്പിന് തൊട്ടുമുന്‍പ് നേടിയ കിരീടനേട്ടം ബംഗ്ലാദേശിന്റെ ആത്മവിശ്വാസമുയര്‍ത്തും.

Story first published: Saturday, May 18, 2019, 11:10 [IST]
Other articles published on May 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+